Flash Story
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികയിൽ സൂക്ഷ്മപരിശോധന തുടരുന്നതിനിടെ പറവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാൽറ്റി, കൈയിലുള്ള സ്വർണ്ണത്തിൻറെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളിൽ അവ്യക്തത നിലനിൽക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവെച്ചിരിക്കുന്നത്. പത്രിക ഇന്ന് മൂന്ന് മണിയ്ക്ക് വീണ്ടും പരിഗണിക്കും.

അതേസമയം, നേമത്ത് എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക മാറ്റിവെച്ചിരിക്കുകയാണ്. സത്യവാങ്മൂലത്തിനെതിരെ പരാതി ഉയർന്നതോടെയാണ് പത്രിക വിശദ പരിശോധനക്കായി മാറ്റിവെച്ചത്. ഗുരുവായൂരിൽ വർഗീയ പരാർമശം നടത്തി വിവാദത്തിലായ ബി ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Back To Top