Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി തുടർ ഭരണം നടത്തി CPM തിരുവനന്തപുരം നഗരത്തിനെ തകർത്തുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

അഴിമതിയുടെ കൂത്തരങ്ങായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനും സംഘവും നടത്തി വരുന്ന അഴിമതികളിൽ ഉടനടി നടപടി ഉണ്ടായില്ലങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാവുമെന്നും, കഴിഞ്ഞ നാലര വർഷമായി കോർപ്പറേഷനിൽ നടന്ന വിവിധ അഴിമതികളിൽ അന്വേക്ഷണം വഴി മുട്ടി നിൽക്കുന്നു എന്ന് ആരോപിച്ച് ബിജെ പി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ നഗര സഭാ മാർച്ച് ഉദ്ഘടനം ചെയ്ത് കൊണ്ട് കരമന ജയൻ പ്രഖ്യാപിച്ചു.

പിൻ വാതിൽ നിയമന അഴിമതി, പട്ടിക ജാതി ഫണ്ട് തട്ടിപ്പ്, ഗ്രൂപ്പ് ലോൺ തട്ടിപ്പ്, വീട്ടു കരം തട്ടിപ്പ്, കിച്ചൻ ബിൻ അഴിമതി, ലാപ്ടോപ്പ് അഴിമതി എന്നിവയിൽ അന്വേക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് നടന്നത്.

കോർപ്പറേഷൻ ഭരണത്തിലെ അനാസ്ഥ കാരണം നഗരത്തിലെ പ്രധാന നദികൾ എല്ലാം മലിനമായെന്നും, ശംഖുമുഖത്തെ പൗരാണികമായ ആറാട്ട് മണ്ഡപം പോലും മേയർ നേരിട്ട് ദുരുപയോഗപ്പെടുത്തിയെന്നും, ഇപ്പോൾ അത് കടലിൽ ഒലിച്ചു പോകുന്ന അവസ്ഥയിലാണന്നും കരമന ജയൻ പറഞ്ഞു.

ബിജെ പി കോർപ്പറേഷൻ കൗൺസിലർ പാർട്ടി നേതാവ് എം. ആർ ഗോപൻ അധ്യക്ഷത വഹിച്ച മാർച്ചിൽ കൗൺസിലർമാരായ കരമന അജിത്ത്, ഗിരികുമാർ, തിരുമല അനിൽ, മറ്റ് ബിജെപി കൗൺസിലർമാർ, സംസ്ഥാന നേതാക്കളായ ശിവൻകുട്ടി, ജെ ആർ പദ്മകുമാർ,ജില്ലാ നേതാക്കളായ പാപ്പനം കോട് സജി, സിമി ജ്യോതിഷ്, മറ്റു ജില്ലാ നേതാക്കൾ പങ്കെടുത്തു.

Back To Top