
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും അതിദാരുണമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രകടമായ സുരക്ഷാപാളിച്ചകൾക്കെതിരെ കെജിഎംഒഎ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഉടനീളം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരും ഇതര ജീവനക്കാരും ഒരുമിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടിയ പ്രത്യേക പ്രതിഷേധ ധർണ്ണ കെജിഎംഓഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാനേജിംഗ് എഡിറ്റർ ഡോക്ടർ ബിജോയ് സി പി പ്രസിഡണ്ട്സ് നോമിനി ഡോക്ടർ ജി എസ് വിജയകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് ഡോക്ടർ എൻ സുനിത, ജില്ലാ സെക്രട്ടറി ഡോക്ടർ ബിന്ദുധരൻ, മീഡിയ സെൽ ചെയർപേഴ്സൺ ഡോക്ടർ പത്മപ്രസാദ്, സംസ്ഥാന സമിതി അംഗം ഡോക്ടർ അരുൺ ഏ ജോൺ, എന്നിവരും ഐഡിഎ സംസ്ഥാന പ്രസിഡന്റ് Dr. വേണുഗോപാൽ, കെ ജി എൻ ഓ എ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ്, , എൻ ജി ഒ ഏരിയ സെക്രട്ടറി റഹീം കുട്ടി തുടങ്ങിയ മറ്റു സർവീസ് സംഘടന ഭാരവാഹികളും ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സർക്കാർ ആശുപത്രികളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.