
കൊല്ലം കല്ലേലിഭാഗം മൈനാഗപ്പള്ളി കല്ലുകടവ് വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി യെ (43) ആറ്റുകാൽ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു.
ചിങ്ങം ഒന്നിന് ആചാരപരമായ ചടങ്ങുകൾക്കു ശേഷം പുതിയ മേൽശാന്തി ദേവി ദാസനായി ചുമതലയേൽക്കും.” ഒരു വർഷത്തേയ്ക്കാണ് കാലാവധി.
2017-18 കാലയളവിൽ ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്നു.
കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ഭഗവതിക്ഷേത്രം, മയ്യനാട് ജന്മംകുളം ഭഗവതിക്ഷേത്രം, വിഴിഞ്ഞം പുന്നക്കുളം ശ്രീകൃഷ്ണക്ഷേത്രം, കോയമ്പത്തൂർ സങ്കനൂർ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മംഗലത്ത് ഇല്ലത്ത് നന്ദൻ നമ്പൂതിരി
, മൂത്തേടത്ത് ദാമോദരൻ നമ്പൂതിരി
എന്നിവരിൽനിന്നാണ് താന്ത്രികവിദ്യകൾ
അഭ്യസിച്ചത്.
ഭാര്യ ശ്രീവിദ്യ അന്തർജനം മൈനാഗപ്പള്ളി മഹാത്മ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. വിദ്യാര്‍ത്ഥിയായ അഭിഷേകാണ് മകന്‍…