കൗൺസിലർ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെതിരെ പോലീസിനെ ദുർവിനിയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. പിണറായി സർക്കാർ കെട്ടിച്ചമച്ച കേസ് വി ഡി സതീശൻ സർക്കാർ തുടരുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ നഗരസഭാ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കള്ളക്കേസെടുത്ത് സുഗതനെ ജയിലിൽ അടക്കുകയായിരുന്നു. ഇതിൻ്റെ പിന്നിലെ ആസൂത്രിത നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിയതിന് പോലീസ് […]
ആർ ശ്രീലേഖയുടെ രാജി പാർട്ടിക്ക് വിഷമമുണ്ടാക്കി; പ്രശ്നം പരിഹരിച്ചു: എസ് സുരേഷ്
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ട്വന്റിഫോറിനോട്. മനഃപ്പൂർവ്വം പാർട്ടിയെ ശ്രീലേഖ പ്രതിസന്ധിയിലാക്കിയിട്ടില്ല. ശ്രീലേഖ തന്നെ പ്രശ്നം പരിഹരിച്ചു. ശ്രീലേഖയുടെ മാനസികാവസ്ഥയാണ് ഗ്രൂപ്പിൽ മെസേജിടാൻ കാരണം. രാജിയിലൂടെ കോർപറേഷനെ പ്രതിസന്ധിയിലാക്കാം എന്ന ലക്ഷ്യം ശ്രീലേഖക്കില്ലായിരുന്നെന്നും എസ് സുരേഷ് പറഞ്ഞു. രാജി പ്രഖ്യാപനം നടത്തിയതിൽ പാർട്ടിക്ക് വിഷമമുണ്ടെന്നും പ്രശ്നം വ്യക്തമായി പരിഹരിച്ചുവെന്നും എസ് സുരേഷ് വ്യക്തമാക്കി. അതേസമയം ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച […]
ലഹരിമുക്ത യുവത്വത്തിനായി ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, കേന്ദ്ര ഗവണ്മെന്റിന്റെ നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് -100 ഞായറാഴ്ച്ചകൾ ക്യാമ്പയ്നിന്റെ (Nasha Mukt Yuva for Viksit Bharat – 100 Sundays Campaign) ഭാഗമായി “എന്റെ ആരോഗ്യം, എന്റെ അഭിമാനം” എന്ന പ്രമേയത്തിൽ തിരുവനന്തപുരത്ത് ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. മേരാ യുവ ഭാരത്, കേരളം സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ എം.എൽ.എയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ശ്രീ വി. മുരളീധരൻ യുവജനങ്ങൾക്ക് നശാമുക്ത പ്രതിജ്ഞ […]
ഗ്യാനേഷ് കുമാറിന്റെ രാജി ; പ്രതിഷേധം കനക്കുന്നു , പോലീസ് വാഹനത്തിന് മുകളിൽ കയറി ആം അദ്മി പ്രവർത്തകർ
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം. ഇന്ത്യ ഗേറ്റിന് സമീപം നിരോധനാജ്ഞ മറികടന്ന ആം ആദ്മി പാർട്ടി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള ആം ആദ്മിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടയുന്ന സാഹചര്യം ഉണ്ടായി. പൊലീസ് ബസിന് മുകളിൽ കയറി നിന്ന് പ്രതിഷേധക്കാർ പ്രതിഷേധം നടത്തി. അതിനിടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഡൽഹിയിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. […]
ഡി ജി പി ക്ക്പ രാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കും : ബിജെപി
തിരുവനന്തപുരം : ഡി ജി പി ക്ക്പ രാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കും : ബിജെപി തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്ക് പോലീസ് പരസ്യമായി കൂട്ടുനിൽക്കുകയും, ബിജെപി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി. പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ബിജെപി നേതൃത്വം രേഖമൂലം പരാതി നൽകി. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് സ്വീകരിച്ച തെറ്റായ നടപടികൾ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബിജെപി […]
ഇന്ന് ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തിൽ നിയമസഭാ മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പാഞ്ജലി അർപിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സമീപം
കേരളത്തിലും വിസിൽ മുഴക്കി ടിവികെ ; ദളപതി വിജയ് ചെയ്യുന്ന നന്മകൾ കേരളത്തിലും എത്തിക്കാൻതമിഴക വെട്രികഴകം കേരള ഘടകം ഒരുങ്ങിക്കഴിഞ്ഞു ; ഡോ സുലൈമാൻ ബഷീർ
തമിഴക വെട്രി കഴകം കേരളത്തിലും വിസിൽ മുഴക്കിക്കഴിഞ്ഞെന്ന് കേരള ഘടകം കോർഡിനേറ്റർ ഡോ സുലൈമാൻ ബഷീർ.ജനങ്ങളുടെ നന്മ ക്ഷേമം അഴിമതി രഹിത ഭരണവും മുന്നേറ്റവും അതാണ് ദളപതിയുടെ ശക്തമായ നിലപാട്. അത് കേരളത്തിലെ അണികളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. വിഴിഞ്ഞം വാഹിദും ഷെമീറും അനന്തുവും അരുൺ കൃഷ്ണയുമൊക്കെ വിജയ് ഫാൻസിൽ നിന്ന് ടിവികെയിലെത്തിവരാണ്, മറ്റ് പാർട്ടികളിൽ നിന്ന് ടിവികെയിൽ എത്തിയവരും ധാരാളമുണ്ട്. കേരളത്തിൽ നേതാക്കളുടെ ഉത്തരവാദിത്തങ്ങളും പദവികളും ചെന്നൈയിലെ മുതിർന്ന നേതാക്കൾ നിശ്ചയിച്ച് കഴിഞ്ഞാൽ കേരളത്തിൽ പാർട്ടിയുടെ […]
ഗാന്ധിജയന്തിയുടെ പൂർവദിനത്തിൽ രാഷ്ട്രപതിയുടെ ആശംസകൾ
ഗാന്ധിജയന്തിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൽകിയ സന്ദേശം ഇപ്രകാരം –“രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികമായ ഗാന്ധിജയന്തി ദിനത്തിൽ എല്ലാ പൗരന്മാർക്കും വേണ്ടി ഞാൻ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തെയും ആശയങ്ങളെയും ആഗോള സമൂഹം പരക്കെ ആദരിക്കുന്നു.ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം നിലനിൽക്കുന്നു, ഇത് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. ഈ പശ്ചാത്തലത്തിൽ , മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന് പ്രസക്തിയേറുന്നു. 2047-ഓടെ ‘വികസിത ഭാരതം’ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് […]
മാധ്യമ പ്രവർത്തകനെ മർദ്ദിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക
മാധ്യമപ്രവർത്തകനെ മർദ്ദിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക. ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ല ശക്തമായി പ്രതികരിക്കുന്നു
മാധ്യമ പ്രവർത്തകനെ മർദ്ദിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക
മാധ്യമപ്രവർത്തകനെ മർദ്ദിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക.ജേർണലിസ്റ്റ് &മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ല ശക്തമായി പ്രതികരിക്കുന്നു
