ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ മാപ്പുകള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പ്രതികള്‍ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
DMK (ദ്രാവിഡ മുന്നേറ്റ കഴകം ) ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മത്സരിക്കുകയാണ്… കേരളത്തിൽ സമീപകാലത്തായി വളരെ സജീവമായ പ്രവർത്തനവും ഇടപ്പെടലുകളും പാർട്ടി നടത്തി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പാർട്ടിയുടെ തീരുമാനം. പാർട്ടി സ്ഥാനാർഥികൾ ഇത്തവണ പാർട്ടിയുടെ അഭിമാനചിഹ്നമായ ഉദയസൂര്യൻ അടയാളത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ നിന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാർടിക്ക് ഉദയസൂര്യൻ തിരഞ്ഞെടുപ്പ് ചിഹ്നമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ […]
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്ന ചുവന്ന എക്കോസ്പോർട്ടിൽ പരിശോധന ആരംഭിച്ചു. ഈ കാറിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വാഹനം രജിസ്റ്റർ […]
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. (D152)ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.ഉർവ്വശി തീയേറ്റേഴ്സ്, &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ്. ഈ കുര്യൻ എന്നിവരാണ് ഈ ചിത്രം […]
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ നടക്കുന്ന ദിവസങ്ങളും സമയക്രമവും ചുവടെ ചേർക്കുന്നു. കാർഡിയോളജി – തിങ്കൾ, വ്യാഴം, വെള്ളി – 8am – 1pm നെഫ്രോളജി – തിങ്കൾ, ബുധൻ – 8am – 1pm ന്യൂറോളജി – ചൊവ്വ, വെള്ളി – 8am – 1pm മെഡിക്കൽ ബോർഡ് – വെള്ളിയാഴ്ചകളിൽ – 8am – 1pm തൈറോയിഡ് ക്ലിനിക് – തിങ്കൾ – 11am – 1pm ബ്രസ്റ്റ് ക്ലിനിക് – ചൊവ്വ – 11am – 1pm ഡയബെറ്റിക് […]
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന
തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ 25നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി സൗജന്യ ഗർഭാശയഗള കാൻസർ നിർണയ പരിശോധന നടത്തുന്നു. കോൾപോസ്കോപി, പാപ്സ്മിയർ, ആവശ്യമുള്ളവർക്ക് എച്ച് പി വി പരിശോധന എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നതിന് 0471 252 22 99 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കായിരിക്കും മുൻഗണന.
മലപ്പുറത്ത് മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു […]
കേരളത്തിന് വീണ്ടും അംഗീകാരം, 2026 ലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും
കേരളത്തിന് വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയുംആംസ്റ്റർഡാം: 2026ൽ ഒരു സഞ്ചാരി നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിലൊന്ന് കേരളത്തിൽ. വിയറ്റ്നാമിലെ മുനി നെയും ചൈനയിലെ ഗ്വാങ്ഷൗവും യു.എസിലെ ഫിലാഡൽഫിയും ഉൾപ്പെട്ട ലിസ്റ്റിൽ മൂന്നാമതായി ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സ്വന്തം കൊച്ചിയാണ്. ബുക്കിങ്.കോം തയാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഡസ്റ്റിനേഷനാണ് കൊച്ചി. നൂറ്റാണ്ടുകളുടെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കൊച്ചിയെന്നും നിരവധി ചരിത്ര […]
ജാതി അധിക്ഷേപം നടത്തിയ ഡീനിന് എതിരെ പ്രതിഷേധവുമായി ഇടത് അംഗങ്ങൾ
തിരുവനന്തപുരം: കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം നടന്നത്. യോഗം തുടങ്ങിയ ഉടൻ ഇടത് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഗവേഷക വിദ്യാർത്ഥിയെ ജാതി അധിക്ഷേപം നടത്തിയ കെ വിജയകുമാരിയെ ഡീൻ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇടത് സർവകലാശാല അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് ബിജെപി […]
കണ്ണൂർ മേയർക്കെതിരെ കോടികളുടെ അഴിമതി ആരോപണം;
കണ്ണൂർ: കോർപ്പറേഷനിലെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിൻ്റെ ടെൻഡർ റദ്ദാക്കിയ നടപടി യുഡിഎഫിനെതിരായ ആയുധമാക്കാൻ എൽഡിഎഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിലിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജല ശുദ്ധീകരണ പ്ലാന്റിൻ്റെ നിർമാണം ഒരു കമ്പനിക്ക് ടെൻഡർ നടപടി അട്ടിമറിച്ചുനൽകിയെന്നും 40 കോടിയുടെ ടെൻഡർ പിന്നീട് 140 കോടി ആയി മാറിയെന്നുമായിരുന്നു എൽഡിഎഫ് ആരോപണം. അടുപ്പമുള്ളവർക്കായി ടെൻഡർ നടപടികൾ മേയർ അട്ടിമറിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ […]
