ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ: “ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ @manojsinha_ പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.”
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ്അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ […]
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
AFSo, FILCA, വിവിധ ഫിലിം സൊസൈറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ, ചലച്ചിത്രമേളകൾക്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾക്കും വാർത്താ പ്രാധാന്യം നൽകി മികച്ച രീതിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തനത്തിനുള്ള മാധ്യമ പുരസ്കാരം JMA അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് ലഭിച്ചു. മാധ്യമ പുരസ്കാരം ലഭിച്ചവർ സുരേഷ് കുമാർ – ദേശീയ ശബ്ദംപ്രീത ഡാനിയൽ – കേരളാസ് ടുഡേരാജാംബിക – കേരള പീഡിയരമ്യ വി. ആർ. – ന്യൂസ് ഫൈവ്മഹേഷ്കുമാർ – റിയൽ ടൈം കേരളത്രീലോചനൻ ബി. – രാഷ്ട്രവാദി ന്യൂസ്ഷിബു ബി. – […]
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശിക ഉൾപ്പടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് […]
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെഎസ്ആർടിസിക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചു. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള ഓണം […]
ഓണം ട്രേഡ് ഫെയറിലേക്ക് സൗജന്യയാത്ര ഒരുക്കി സപ്ലൈകോ
കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് സപ്ലൈകോ സൗജന്യ യാത്ര ഒരുക്കുന്നു. രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസ്സുകൾ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫ് നാളെ (ഓഗസ്റ്റ് 20) ഉച്ചയ്ക്ക് 2:30ന് വൈറ്റില ഹബ്ബിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. രാവിലെ 10 മുതൽ വൈറ്റിലയിൽ നിന്ന് തുടങ്ങി- പാലാരിവട്ടം– സപ്ലൈകോ മെഗാ ഫെയർ- കലൂർ -കടവന്ത്ര വഴി വീണ്ടും വൈറ്റിലയിൽ […]
റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന കുട്ടികൾക്കായുള്ള ഓണക്കോടി വിതരണം ചെയ്തു.
തിരുവനന്തപുരം; റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന കേരളത്തിലെ വന മേഖലയിലേയും, പാർശ്വ വൽകൃത സമൂഹത്തിലേയും കുട്ടികൾക്കുള്ള ഓണക്കോടി വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടയിൽ വെച്ച് കോട്ടൂര് ഹോസ്റ്റലിലെ കുട്ടികൾക്കാണ് പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഓണക്കോടികൾ വിതരണം ചെയ്തത്. കേരളത്തിലെ വനമേഖലകളില് വസിക്കുന്നവരും പാര്ശ്വവല്കൃത സമൂഹത്തില് ഉള്പ്പെട്ടവരുമായ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്നതിന്റെ ഭാഗമായി ആണ്കുട്ടികള്ക്ക് അഞ്ച് ജില്ലകളിലായി 6 റസിഡന്ഷ്യൽ ഹോസ്റ്റലുകളും പെണ്കുട്ടികള്ക്കായി തൃശൂര് ചാലക്കുടിയില് ഒരു […]
ഓഗസ്റ്റ് 19 മുതൽ ക്ഷേമപെഷൻ വിതരണം ആരംഭിച്ചു.
ഓണാഘോഷങ്ങളുടെ നിറവിൽ, അർഹരായവർക്ക് ആശ്വാസമായി ഇന്ന് (ആഗസ്റ്റ് 19) മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കുന്നതിനായി സർക്കാർ ₹1,105 കോടി രൂപ അനുവദിച്ചു . ഒരു മാസവും പെൻഷൻ മുടങ്ങരുത് എന്ന ഉറച്ച നയത്തിന്റെ ഭാഗമായി, ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് സർക്കാർ
മുഹമ്മദ് റിയാസിലേക്ക് കാര്യങ്ങള് എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്; ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്
കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കമെന്നുമാണ് സിപിഐഎം വിലയിരുത്തല്. രാഷ്ട്രീയമായി വരുമ്പോള് രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ് റിയാസ് എംഎൽഎ.
കോഴിക്കോട്: ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ് റിയാസ് എംഎൽഎ. മുൻ റെയ്ഡുകളിൽ ഒന്നും കിട്ടിയില്ല. ഏത് അന്വേഷണവും നടത്തട്ടേ. ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല. ബപിജെപിയുടെ അപകടരമായ രാഷ്ട്രീയം എന്നും എതിർക്കും. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ടി.വീണയുടെ ലേക്കർ എന്ന സ്ഥാപനം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണെന്ന് റിയാസ് വിശദീകരിച്ചു. സുഹൃത്തുക്കളുമായി വർഷങ്ങാളായ ബന്ധം ആണ്. മാന്യമായി ബിസിനസ് ചെയ്യുന്നവർ ആണ് അവരെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമപരമായി ബിസിനസ് […]
