Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്തിലിലും പയ്യന്നൂര്‍ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയന്‍ സംസാരിക്കുക. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിങ്ങോം, പയ്യന്നൂര്‍ ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാണ് വിശദീകരണ യോഗങ്ങള്‍. ഐ മധുസൂദനന്റെ സ്ഥാനാര്‍ഥിത്വം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം തുടങ്ങിയ കാര്യങ്ങളില്‍ തിരുത്തല്‍ നടപടിയുടെ ഭാഗമായി പിണറായി വിജയന്‍ എന്ത് പറയും എന്നതിന് […]

തൃശൂര്‍ നഗരത്തിൽ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം […]

നേപ്പാൾ പ്രളയം മരണസംഖ്യ 538 ആയി

മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ.എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക.തുടർച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. 320 ഇന്ത്യക്കാരെയാണ് […]

നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.

ഉത്തരാഖണ്ഡിൽ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു.ഇതിൽ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതിൽ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര […]

നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ

പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തുകയാണ് ഉണ്ടായത്. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.ദുരന്തത്തിൽ സഹായ ഹസ്തം […]

ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍.ആകെ അറസ്റ്റിലായവരുടെ എണ്ണം 10467ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 51 കേസുകളിലായി 50 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9706 ആയി ഉയര്‍ന്നു. ആകെ 10467 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8444.349 ഗ്രാം എം.ഡി.എം.എയും 1099.404 കി.ഗ്രാം കഞ്ചാവും 4733.289 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് […]

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെഅറിയിക്കണം. ബന്ധപ്പെടേണ്ട നമ്പർ 944 7111844 9747132147

ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 172-ാമത് തിരുജയന്തി ആഘോഷം ഓഗസ്റ്റ് 28ന്, വെള്ളിയാഴ്ച ചതയദിനത്തിൽ ശിവഗിരിയിൽ വിപുലമായ പരിപാടികളോടെ നടക്കും. പുലർച്ചെ 4.30ന് പർണശാലയിൽ നടക്കുന്ന ശാന്തിഹവനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധർമ്മപതാക ഉയർത്തും. ജപയജ്ഞം ദീപ പ്രകാശനം അവ്യാനന്ദ സ്വാമി നിർവഹിക്കും.ആഘോഷങ്ങളുടെ ഭാഗമായി ധർമ്മപതാകാ ഘോഷയാത്ര ഓഗസ്റ്റ് 27ന് വ്യാഴാഴ്ച രാവിലെ 8ന് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 11.30ഓടെ ഘോഷയാത്ര ശിവഗിരി […]

തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച

തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തോടനുബന്ധിച്ചുള്ള ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിക്കുന്നു.മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ എംപി എന്നിവർ സമീപം

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (27/08/2026) രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (27/08/2026) പുലർച്ചെ 02.30 […]

Back To Top
onwin