മിൽമയുടെ ദക്ഷിണമേഖല യൂണിയനായ തിരുവനന്തപുരം മിൽമയിലും ഉത്തരമേഖല യൂണിയനായ മലബാർ മിൽമയിലും മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒഴിവുള്ള സ്ഥിരം തസ്തികളിൽ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കുകയാണ്. ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടുത്തെ സ്ഥിര നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. സഹകരണ ചട്ടങ്ങളിൽ ആയതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കുവാൻ പോകുന്ന നിയമനങ്ങളിൽ […]
തൊടുപുഴയിൽ അനധികൃത ക്വാറി പ്രവർത്തനം കണ്ടെത്തി
ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ, സാധുവായ പാസില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടു. ക്വാറിയിൽ ശരിയായ തൂക്കം അളവ് തൂക്ക സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ […]
മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ
‘മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻമലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫിഫയുടെ അനുമതി […]
മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിൻ്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിൻ്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഗ്രൂപ്പിൻ്റെ ഏകദേശം 3,084 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡൽഹിയിലെ റിലയൻസ് സെന്റർ പ്രോപ്പർട്ടി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. വായ്പാ […]
55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍
പ്രത്യേക ജ്യൂറി പരാമര്‍ശം ടൊവിനോ തോമസ്(എആര്‍എം), ജ്യോതിര്‍മയി(ബൊയ്ഗൻ വില്ല), ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)Web DeskWeb DeskNov 3, 2025 – 16:270 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടി. മികച്ച നടിയ്ക്കുള്ള പുരസ്കാരം ഷംല ഹംസ നേടി. ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ് […]
മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നവംബർ 4ന് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും
28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നവംബർ 4 വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി. തുടങ്ങിയവർ പങ്കെടുക്കും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലയാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം […]
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 3 ന് കേരളത്തിലെത്തും
. ഉച്ചയ്ക്ക് 1.55 ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് 3ന് കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അതിനു ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. 4 ന് രാവിലെ 11 മണിക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തു നിന്ന് മടങ്ങും.
ഇപി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഡി സി ബുക്സിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും. രാഷ്ട്രീയ ജീവിതാനുഭവങ്ങൾ പറയാനെത്തിയ തന്നെ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ഇ പി യുടെ തുറന്നു പറച്ചിൽ. പാലക്കാട് […]
സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്: ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്
സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്2025 ഐപിഎൽ സീസൺ മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നിവർ സഞ്ജുവിനായി ശ്രമിക്കുന്നു എന്നാണ് ആ സമയം റിപ്പോർട്ടുകൾ വന്നത്. ഡൽഹി ക്യാപ്റ്റൽസ് സഞ്ജുവിനെ ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസുമായി ചർച്ച തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ പ്രധാന കളിക്കാരെ സഞ്ജുവിന് പകരം നൽകാൻ ഡൽഹി തയ്യാറല്ല […]
