Flash Story
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി

ധീര സ്മരണകളോടെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച നാവിക സേനാംഗം കൊല്ലം സ്വദേശി ബി. ശശിധരന്റെ കുടുംബാംഗങ്ങൾ ന്യൂഡൽഹി യിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സൈനികൻ്റെ ഭാര്യ പൊന്നമ്മ പി, മകൻ സുജിത് കുമാർ എസ് എന്നിവരാണ് വർഷങ്ങൾക്കിപ്പുറം ധീരസ്മരണ കൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ സ്മാരകം സന്ദർശിച്ചത്. ഇന്ത്യൻ സായുധ സേന കർത്തവ്യ നിർവ്വഹണത്തിൽ പ്രകടിപ്പിക്കുന്ന ധൈര്യത്തിന്റെ ഹൃദയ സ്പർശിയായ ഓർമ്മ പ്പെടുത്തൽ കൂടിയായി ചടങ്ങ്. 1971 ഡിസംബർ 09 ന് ഇന്ത്യ-പാക് യുദ്ധത്തിൽ ഒരു […]

വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:

മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് […]

മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം സംഭവിച്ചതാണ് കാരണം

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പര്‍മാനന്ദ് കൊമ്ര ചികിത്സയിലുള്ളത്. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

അറുപത് എസ് ഐമാര്‍ കൂടി കര്‍മപഥത്തിലേക്ക്

ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റുവം മുന്‍ഗണന നല്‍കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു.ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.പുതുതായി സേനയിലേക്ക് വരുന്നവര്‍ കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തെകുറിച്ചു തികച്ചും ബോധവാൻമാരായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ഡിജിറ്റലായി […]

മൂകാംബിക ദർശനം നടത്തി വി.ഡി സതീശൻ.

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളിയാഴ്ച രാവിലെ മംഗളൂരു എയർപോർട്ടിലെത്തിയ വിഡി സതീശൻ പിന്നീട് കാർമാർഗമാണ് കൊല്ലൂരിലേക്ക് പോയത്.കർണാടക മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ് കമുഹിയുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗലാപുരം എയർപോർട്ടിൽ വി.ഡി സതീശനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ വന്ദേ ഭാരതിൽ തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു.യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന വി.ഡി സതീശൻ, യുഡിഎഫിനെ ഭരണത്തിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച നേതാവാണ്. ആത്മവിശ്വാസത്തോടെയാണ് വി.ഡി […]

ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ സൈനിക യുദ്ധ പരിശീലന ആസ്ഥാനത്ത് ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി ചുമതലയേറ്റു

ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ, എ വി എസ് എം, എസ് എം ഇന്ന്( 01 മെയ് 2026) മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് ഓഫ് വാർ ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി നിയമിതനായി. കഴക്കൂട്ടം സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവി ടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ 1988 ജൂണിൽ 21 പഞ്ചാബ് റെജിമെൻ്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു, പിന്നീട് അതേ ബറ്റാലിയന്റെ കമാൻഡറായി. പാലക്കാട് സ്വദേശി യായ […]

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാര്‍ത്ഥസാരഥി ആണ് ഇടഞ്ഞ ആന. രണ്ടാം പാപ്പാനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആനയെ തളക്കാനുള്ള ശ്രമം ആരംഭിച്ചു. ആര്‍ആര്‍ടി സംഘം ഉടന്‍ എത്തുമെന്നാണ് വിവരം.സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രാവിലെയാണ് ആനയെ എത്തിച്ചത്. പിന്നാലെ ആന പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ആന പാപ്പാനെ ആക്രമിച്ചത്. മൃതദേഹം മാറ്റാനുള്‍പ്പടെ […]

സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ സന്ദർശിക്കുകയുംസഭാനടത്തിപ്പുമായി സർക്കാർ ഭാഗത്തിനിന്നുണ്ടായ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :

B D S വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ മുസ്ലീം ലീഗും , ദളിത് ലീഗും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും , X M L A യുമായ ശ്രീ . യു . സി രാമൻ ഉത്ഘാടനം ചെയ്യുന്നു സമീപം ശ്രീ. എം . ഷിജുവും മറ്റു നേതക്കാളും

പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ പ്രധാന സംഭവങ്ങളും, രാഷ്ട്രീയത്തിലെ സുപ്രധാന ചലനങ്ങളും പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് വിടവാങ്ങിയത്. ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. നിശ്ചല ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ ചടുലതയെയും ആത്മാവിനെയും രഘു റായ് ചിത്രങ്ങളിലേക്ക് ആവാഹിച്ചു. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന രഘു റായിയുടെ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ ലോകത്തെ പിടിച്ചുലച്ചു. […]

Back To Top
onwin