കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ
തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണം. ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോൾ സഭയിൽ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സർക്കാർ നൽകണമെന്നും സിപിഐ വ്യക്തമാക്കി. […]
തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ടിവികെ നേതാക്കളായ ആദവ് അർജുന, എൻ ആനന്ദ്, ശിവകാശിയിൽ നിന്ന് വിജയിച്ച മുപ്പതുകാരി എസ് കീർത്തന എന്നീ ഒമ്പത് പേരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും , തൃഷ അടക്കമുള്ള സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ […]
കോഴിക്കോട് തീപ്പിടുത്തം
കോഴിക്കോട് രാമനാട്ടുകരയിൽ പെയിന്റ് കടക്കാണ് തീപ്പിടുത്തം ഉണ്ടായത്. അഞ്ചു കോടി രൂപയോളം നാശനഷ്ടം ഉണ്ടായതായി പറയപ്പെടുന്നു.
ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുക്കും. നിയമസഭ കക്ഷി യോഗത്തിനെത്തിയ എംഎൽഎമാർ എല്ലാം സുവേന്ദു അധികാരി എന്ന ഒരൊറ്റ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുന്നോട്ടുവച്ചു. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു ഇത്തവണ മമതയെ തോൽപ്പിച്ച് മുഖ്യമന്ത്രിപദത്തിലേക്ക്. 2020 ലാണ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന […]
കോൺഗ്രസിൽ പോര് തുടരുന്നു.
. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നുള്ളതാണ്വെ തർക്കം.വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ്. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വിഡി സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി […]
പ്രതിരോധ സഹമന്ത്രി ശ്രീ. സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു
ഓപറേഷൻ സിന്ദൂർ രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തി എന്ന് മന്ത്രി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ. സഞ്ജയ് സേത്ത് ഇന്ന് (മേയ് 08) പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, കമാൻഡിംഗ് ഓഫീസർമാർ, മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ഉദ്യോഗസ്ഥരെയും സൈനികരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ സഹമന്ത്രി പറഞ്ഞു. […]
മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കട്ടെ : വി ഡി സതീശൻ
മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി […]
ധീര സ്മരണകളോടെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച നാവിക സേനാംഗം കൊല്ലം സ്വദേശി ബി. ശശിധരന്റെ കുടുംബാംഗങ്ങൾ ന്യൂഡൽഹി യിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സൈനികൻ്റെ ഭാര്യ പൊന്നമ്മ പി, മകൻ സുജിത് കുമാർ എസ് എന്നിവരാണ് വർഷങ്ങൾക്കിപ്പുറം ധീരസ്മരണ കൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ സ്മാരകം സന്ദർശിച്ചത്. ഇന്ത്യൻ സായുധ സേന കർത്തവ്യ നിർവ്വഹണത്തിൽ പ്രകടിപ്പിക്കുന്ന ധൈര്യത്തിന്റെ ഹൃദയ സ്പർശിയായ ഓർമ്മ പ്പെടുത്തൽ കൂടിയായി ചടങ്ങ്. 1971 ഡിസംബർ 09 ന് ഇന്ത്യ-പാക് യുദ്ധത്തിൽ ഒരു […]
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:
മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് […]
