തിരുവനന്തപുരം: പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്നത് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തത് എന്തിനാണെന്ന് പരിശോധിക്കപ്പെടണം. ഞങ്ങള്‍ക്കതില്‍ യാതൊരു തര്‍ക്കവുമില്ല. വേടനെപ്പോലെയുള്ള പ്രശസ്തനായ ഒരു ഗായകന്‍, പ്രത്യേകരീതിയില്‍ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി […]
ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പൗരന്മാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ വാഗാ അതിർത്തി അടച്ചു.
ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര […]
തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ.
തിരു : വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെയും ഉമ്മൻചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ശക്തികൊണ്ടാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യഥാർദ്ധ്യമാകുമ്പത്. പ്രതിപക്ഷത്തായിരുന്ന എൽ ഡി എഫിന്റെ എതിർപ്പും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു പദ്ധതിക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഉമ്മൻചാണ്ടിയുടെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് […]
ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ.
ന്യുയോർക്ക്: ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ. ഇതിന്റെ നിർണായകമായ തെളിവുകൾ ലഭിച്ചുവെന്നും പാകിസ്താൻ എന്നും തീവ്രവാദത്തിന് എതിരാണെന്നും പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി ജാവേദ് അജ്മൽ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ പ്രതിനിധി യോജ്ന പട്ടേലിന് മറുപടിയായാണ് പാകിസ്താൻ ഈ ആരോപണം ഉന്നയിച്ചത്. മാർച്ച് 11നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ജാഫർ എക്സ്പ്രസ്സ് തീവണ്ടി തട്ടിയെടുത്തത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ്സ്. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം […]
ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം സ്വാഗതാര്‍ഹം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ”സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി […]
കേരള കലസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമ്മേളനവും തൂവൽ തൂലിക സർഗ്ഗ ദീപ്തിയും
തിരുവനന്തപുരം : കേരള കല സാഹിത്യ വേദി ജില്ല സമ്മേളനവും തൂവൽ തൂലിക മഹാസംഗമ സർഗ്ഗദീപ്തി ഉദ്ഘടനവും ഏപ്രിൽ 28 തിങ്കളാഴ്ച വഴുതക്കാട് വിമൻസ് കോളേജിൽ വച്ചു നടന്നു. തൂവൽ തൂലിക ഉദ്ഘാടനം പത്മശ്രീ മധു സർ നിർവഹിച്ചു. തുടർന്ന് കവിയരങ്ങ് ഉദ്ഘാടനം മനോജ് സുമംഗലി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേകുമാർ, മലയാള മിഷൻ ചെയർമാൻ ശ്രീ മുരുകൻ കാട്ടാക്കട തുടങ്ങി പ്രമുഖവ്യക്തികളും പങ്കെടുത്തു. ശ്രീമതി നിഷാകുമാരി അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി ശ്രീജ […]
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടാനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 01.05.2025 തീയ്യതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെയും 02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 01.05.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. […]
മയക്കുമരുന്നിനെതിരെ ‘ലോകമങ്ങനെയാണ്’ ഷോർട്ട് ഫിലിമുമായി ജെസിന്ത മോറിസ്.
തിരുവനന്തപുരം മയക്കുമരുന്നിൻ്റെ പിടിയിലമരുന്ന കേരളത്തെ സംരക്ഷിക്കാൻ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി ഒരു ഷോർട്ട് ഫിലിം. പ്രശസ്ത സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്ത മോറിസ് ഒരുക്കുന്ന ‘ലോകം അങ്ങനെയാണ്’ എന്ന ഷോർട്ട് ഫിലിമാണ് മദ്യം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ ഇല്ലാതാക്കുന്ന കറുപ്പുകൾക്കെതിരെയുള്ള അവബോധവുമായി പ്രദർശനത്തിന് ഒരുങ്ങുന്നത് 2025 മേയ് 4ന് രാവിലെ 9.30 ന് പേയാട് എസ്.പി തിയേറ്ററിൽ ആദ്യ പ്രദർശനം നടക്കും പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്‌ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ആണ് സാഹിത്യകാരൻ […]
സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം
കൊച്ചി: പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിൻ്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനില്‍ പി ഇളയിടം. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികന്‍ കൂടിയായ സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, […]
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി.
കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ […]
