Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിൻ്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെയും രാജ്യത്തിന്‍റെയും വിശ്വസ്ത വിക്ഷേപണ വാഹനം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കൃത്യം 5:59ന് തന്നെ പിഎസ്എൽവി സി 61 കുതിപ്പ് തുടങ്ങിയുരുന്നു.

ഖര ഇന്ധനമുപയോഗിക്കുന്ന ഒന്നാം ഘട്ടവും വികാസ് എഞ്ചിൻ കരുത്തുള്ള രണ്ടാം ഘട്ടവും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് 366ആം സെക്കൻഡിലാണ് കൺട്രോൾ സെൻ്ററിലെ സ്ക്രീനിൽ ദൗത്യം പ്രതിസന്ധിയിലായതിൻ്റെ ആദ്യ സൂചന പ്രത്യക്ഷപ്പെട്ടത്. ഗ്രാഫിൽ നേരിയ വ്യതിയാനം. അടുത്ത 19 സെക്കൻഡിൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് വ്യക്തമായി.

Back To Top
onwin