Flash Story
വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 425 കോടി രൂപ പാരിതോഷികം:അമേരിക്ക
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍ററെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുന്നു; വലവീശി ചെന്നൈ സൂപ്പർ കിംഗ്സ്
കാണാതായ ഉപകരണം ഡോ.ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി; പക്ഷേ പുതിയ ബോക്സും ബില്ലും
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി
ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ പണം ബാബുരാജ് അടിച്ചു മാറ്റി: സരിത നായർ

കേരള സര്‍വകലാശാലയിൽ ഇന്നും രണ്ട് റജിസ്ട്രാര്‍മാര്‍, ഗവർണറുടെ തീരുമാനം ഉടനുണ്ടായേക്കും

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസാധാരണ ഭരണ പ്രതിസന്ധി തുടരുന്നു. വിസിയും സിൻഡിക്കേറ്റും തമ്മിൽ പോരിനെ തുടർന്നുള്ള കസേരകളി തുടരുകയാണ്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കേറ്റ് നിർദ്ദേശ പ്രകാരം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിലെത്തി. വിസിയുടെ പിന്തുണയുള്ള മിനി കാപ്പൻ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് സർവകലാശാലയിൽ എത്തില്ലെന്നാണ് വിവരം. അതേസമയം, രജിസ്ട്രാർ തർക്കത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകും. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത […]

കോന്നി പാറമട അപകടം രക്ഷാദൗത്യം താൽകാലികമായി നിർത്തി വച്ചു

കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി. അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായില്ല. ആലപ്പുഴയിൽ നിന്ന് മറ്റൊരു ക്രെയിനും കരുനാഗപ്പള്ളിയിൽ നിന്ന് റോപ്പും എത്തിച്ച ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കും. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പാറ ഇടിഞ്ഞു ഇന്നലെ രണ്ടുപേർ അപകടത്തിൽപെട്ടിരുന്നു. രക്ഷാദൗത്യം താൽകാലികമായി നിർത്തി കോന്നി പയ്യനാമൺ താഴം വില്ലേജിലെ […]

ഈ വർഷത്തെ പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ ശശി തരൂരിന്

മനുഷ്യ പുരോഗതിക്ക് വേണ്ടി തൂലിക പടവാളാക്കിയ നോവലിസ്റ്റും ചെറുകഥാകാരനും നാടകകൃത്തുമായ പി. കേശവദേവിന്റെ സ്മരണാർഥം പി. കേശവദേവ് സ്മാരക ട്രസ്റ്റ് വർഷം തോറും നൽകി വരുന്ന പി. കേശവദേവ് സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും രാഷ്ട്രതന്ത്രഞ്ജനുമായ ഡോ. ശശി തരൂരിന് സമ്മാനിക്കുന്നതാണ്.

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ: അഞ്ഞൂറോളം എക്‌സിബിറ്റേഴ്സ് പങ്കെടുക്കും

തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും കേരള സ്റ്റേറ്റ് സ്ട്രാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.). മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത് കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇന്റർനാഷണൽ […]

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കൂ…വരുന്നു സർക്കാരിൻ്റെ വാട്ടർ എടിഎം

തിരുവനന്തപുരം:തിരക്കേറിയ സ്ഥലങ്ങളിൽ വാട്ടർ എടിഎമ്മുകൾ സജ്ജീകരിക്കാൻ ഒരുങ്ങി സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം. കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ ചെലവിൽ വെള്ളം കിട്ടും. ക്യു ആർ കോഡ് സ്‌കാൻചെയ്ത് പണം അടച്ചാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ കഴിയുന്ന യന്ത്രസംവിധാനമാണ് ഒരുക്കുന്നത്. വെള്ളം ശേഖരിക്കാനുള്ള പാത്രം ഉപഭോക്താക്കൾ കൊണ്ടുവരണം. ആദ്യഘട്ടത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും വാട്ടർ എടിഎം സ്ഥാപിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കുള്ള പഠനം […]

സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ  പണിമുടക്കാൻ തീരുമാനിച്ചു. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ […]

സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്

തൃശ്ശൂർ ഗവ. വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം. കെ. വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാർഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക […]

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ […]

പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി […]

ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി

ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥംയു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എസ്.റ്റി.യു സെക്രട്ടറി ജി. മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, അഡ്വ : ബിന്നി, മലയം ശ്രീകണ്ഠൻ നായർ,പുത്തൻപള്ളി നിസാർ, ആൻ്റണി ആൽബർട്ട്, ജലിൻ ജയരാജ്, എം.എസ്. താജുദ്ദീൻ, എ.എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽ സലാം, ഹക്കീം […]

Back To Top