മോൺഥായെ നേരിടാൻ മുന്നൊരുക്കങ്ങൾ ; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രതബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. നാളെ രാവിലെ […]
വൃത്തിയുള്ള ശുചിമുറി വിവരങ്ങള്‍ : ക്ലൂ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍
വൃത്തിയുള്ള ശുചിമുറി വിവരങ്ങള്‍ : ക്ലൂ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍യാത്രകള്‍ക്കിടയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി ശുചിത്വ മിഷന്‍. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പാ കാണിച്ചു തരും. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ […]
മൊൺഥാ ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും
മൊൺഥാ ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുംതിമൊൺ ഥാ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാത്രിയോടെ കര തൊടും. ചുഴലിക്കാറ്റ് നേരിടുന്നതിന് ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ […]
ഡിസംബർ 4 ന് ശംഖുമുഖത്ത് വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന :
തിരു : എല്ലാ വർഷവും ഡിസംബർ 4-ന് ‘നാവികസേനാ ദിനം’ ആചരിക്കുന്നു. ഓപ്പറേഷൻ ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ ആക്രമണം നടത്തി. ഈ നിർണായക നടപടി ഇന്ത്യയുടെ സമുദ്രശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവികസേനയുടെ ഈ നേട്ടത്തെയും സേവനത്തെയും ആദരിക്കുന്നതിനാണ് നാവികസേനാ ദിനം ആചരിക്കുന്നത്, ഈ ചരിത്ര ദിനത്തിന്റെ സ്മരണയ്ക്കായി, 2025 ഡിസംബർ 04 ന് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ നാവിക ദിനത്തിൽ മാസ്മരിക പ്രകടനത്തിലൂടെ […]
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം
കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പേരാവൂര്‍ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും; പി എം ശ്രീയില്‍ തുടര്‍നടപടി ആലോചിക്കും
പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ 10.30 ന് ആലപ്പുഴയിലാണ് യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ.ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറാകാത്ത പക്ഷം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കും. ബഹിഷ്‌കരണം പോരാ മന്ത്രിമാരെ രാജിവെപ്പിക്കണം […]
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ് പ്രശാന്ത് തുടരും; കാലാവധി നീട്ടി
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും. മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും.
മോൺ ഥാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ആന്ധ്ര, ഒഡിഷ,ബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത നിർദേശം
മോൺ ഥാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ആന്ധ്ര, ഒഡിഷ,ബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത നിർദേശംബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 28 ന് വൈകുന്നേരത്തോടെ കൂടുതൽ ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിലേക്ക് വീശിയടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 28 ന് വൈകുന്നേരത്തിനും രാത്രിക്കും ഇടയിൽ മോൺ ഥാ ചുഴലിക്കാറ്റ് കരയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഈ ചുഴലിക്കാറ്റ് ഒഡിഷയെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഒക്ടോബർ 30 വരെ സംസ്ഥാനത്ത് കനത്ത […]
ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം
ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിൽ […]
