Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

ചരിത്രമാകാൻ ഷീ സൈക്ലോത്തോൺ; ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ സൈക്കിൾ യാത്ര
ചരിത്രമാകാൻ ഒരു സൈക്കിൾ യാത്ര. 12 വീട്ടമ്മമാർ, 5 ജില്ലകൾ, 200 ലേറെ കിലോമീറ്ററുകൾ. കേരളത്തിൽ ഒരു ചരിത്രം കൂടി പിറക്കുന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സാധാരണക്കാരായ 12 വീട്ടമ്മമാർ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുന്നു. നവംബർ 2-ന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്ര നവംബർ 8-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രികരിൽ 40 മുതൽ 60 വയസു വരെയുള്ള അങ്കണവാടി – ആശ പ്രവർത്തകർ ഉണ്ട്, കുടുംബശ്രീ അംഗങ്ങൾ ഉണ്ട്. യാത്ര കടന്നുപോകുന്ന വഴികളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും ലഹരി ബോധവൽക്കരണ പരിപാടികളും നടത്തും.

തിരുവനന്തപുരത്തെ പ്രമുഖ എൻ. ജി. ഓയായ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് – കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയിൽ ഷീ സൈക്ലിങ്ങും, ഇൻ്റസ് മീഡിയയും കൈകോർക്കുന്നു. ചരിത്ര ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിൾ മേയറും, ഷീ സൈക്ലിങ്ങിൻ്റെ സീനിയർ നാഷണൽ പ്രോജക്ട് മാനേജറും ആയ പ്രകാശ് പി ഗോപിനാഥാണ്. ഷീ സൈക്ലിംഗ് നാഷണൽ പ്രോജക്ട് ഓർഡിനേറ്റർ സീനത്ത് എം എ ആണ് യാത്ര ക്യാപ്റ്റൻ.

റൂഹി, സുനിത ഗഫൂർ, ലൈല നിസാർ, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സി ജോണി, റാഹാന, ഷബാന, ഷംല എന്നിവർ ആണ് മറ്റു ഷീ സൈക്ലിംഗ് റൈഡേഴ്സ്. ഇതിനൊപ്പം ബോധവൽക്കരണവുമായി നാലംഗ നാടൻപാട്ട് സംഘവും ഉണ്ടായിരിക്കും. ആറ് ദിവസം കൊണ്ട് പതിനാലോളം സ്‌കൂളുകളിലും നാലോളം കോളേജുകളിലും സംഘം ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തും.

കേരളീയത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ലാലു ജോസഫും, ട്രഷറർ അജയകുമാറും, ഷീ സൈക്ലിംഗിനെ പ്രതിനിധീകരിച്ച് പ്രകാശ് പി ഗോപിനാഥും സീനത്ത് എം എയും, ഇൻ്റസ് മീഡിയയെ പ്രതിനിധീകരിച്ച് സിഇഒ ബാലചന്ദ്രൻ ബിയും മുജീബ് ഷംസുദ്ദീനുമാണ് എറണാകുളം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്.

Back To Top
onwin