Flash Story
കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണം; ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍
ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനമായി ആചരിക്കണമെന്ന് ഗവർണർ ആർലേക്കർ; വിവാദ സർക്കുലർ തള്ളിക്കളയുമെന്ന് വി ശിവൻകുട്ടി
വോട്ട് കൊള്ള: പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു; സംഘർഷാവസ്ഥ
തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; മാങ്കോട് രാധാകൃഷ്ണന്‍ സെക്രട്ടറി
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) ചുമതലയേല്‍ക്കും
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, 13വാഹനങ്ങൾ ഇടിച്ച് തെറുപ്പിച്ചു;കൊല്ലം സ്വദേശിക്കെതിരെ കേസ്
പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയഡോക്ടറെ വേടയാടാൻ അനുവദിക്കില്ല: ബിജെപി

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും.

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം പുനരാരംഭിക്കുക. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് […]

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്. സാധൂകരിച്ചു എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് […]

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ കലാപഠനം പാഠപുസ്തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യായന വർഷം സ്കൂളുകളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡാൻസ് പാഠപദ്ധതിയിൽ ഉൾപ്പെടുത്തിയത്. […]

വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണു; വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. നിഷ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.മേപ്പാടി 900 കണ്ടിയിലാണ് സംഭവം. എമറാൾഡ് റിസോർട്ടിൽ മരത്തടികൾ കൊണ്ടും പുല്ലുകൊണ്ടും നിർമ്മിച്ച ടെന്റ് തകർന്നു വീണാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ […]

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തൽ; കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴയിൽ എൻ ജി ഒ യൂണിയന്‍ പൂര്‍വകാല […]

യുവതലമുറ കായികരംഗത്ത് സജീവമാകണം: മന്ത്രി ജി ആർ അനിൽ

കിക്ക് ഡ്രഗ്‌സ് – സെ യെസ് ടു  സ്‌പോർട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം  ചെയ്തുലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനും പുതിയ തലമുറയെ അതിൽ നിന്നുമകറ്റാനും അവരെ മുന്നോട്ട് നയിക്കാനും ഏറ്റവും ഫലപ്രദമായ മരുന്ന് അവരെ കായിക രംഗത്ത് സജീവമാക്കുക എന്നതാണെന്ന്  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാന സർക്കാരും സംസ്ഥാന കായിക വകുപ്പും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലും സംയുക്ത്മായി സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സെ യെസ് ടു  സ്‌പോർട്‌സ്’ ലഹരി […]

ഐപിഎൽ റീലോഞ്ച്: നാട്ടിൽ നിന്നുള്ള താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക

ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ജൂണ്‍ 3ന് മാത്രമെ പൂര്‍ത്തിയാവൂവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലെ താരങ്ങള്‍ മെയ് 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം മെയ് 25ന് ഐപിഎല്‍ ഫൈനല്‍ നടക്കുകയാണെങ്കില്‍ മാത്രമെ ഇതിന് സാധ്യതയുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചതോടെ ബിസിസിഐ ഉന്നതര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. […]

തിരുവല്ല പുളിക്കീഴ് ബീവറേജസ് സംഭരണശാലയിൽ തീപിടിത്തം

തിരുവല്ല പുളിക്കീഴ് ബീവറേജസ് സംഭരണശാലയിൽ തീപിടിത്തം :75,000 കേസ് മദ്യം കത്തിനശിച്ചുപത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബെവ്കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം. സർക്കാരിന്റെ ജവാൻ മദ്യം ഉൾപ്പെടെ 75,000 കെയ്സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. 15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം […]

ഇന്ത്യയുടെ വജ്രായുധം: ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങൾ രംഗത്ത്

ഇന്ത്യയുടെ വജ്രായുധം: ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ രംഗത്ത്;ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്ന്പാകിസ്ഥാന്‍റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് […]

Back To Top