Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പിണറായി വിജയൻ സർക്കാരിന്റെ സിസ്റ്റം പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഡോ ഹാരിസിനെ കൂട്ടം ചേർന്ന് വേട്ടയാടാനുള്ള ശ്രമംഅനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു. ഡോക്ടർ ഹാരിസിനെതിരെ നടക്കുന്നത് മനപ്പൂർവമുള്ള വേട്ടയാടലാണ്.
സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയ ഡോക്ടർക്കെതിരെ പക വീട്ടുകയാണ് ഇടതുപക്ഷമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നിലനിൽക്കുന്ന ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത് മനപ്പൂർവമായ വേട്ടയാടലാണ്. കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തിയ ഡോക്ടർ ഹാരിസിനെതിരെ സ്വാഭാവിക നടപടി എന്ന പേരിൽ സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി ആക്രമിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.

സർക്കാരിനെതിരെ വായ തുറക്കുന്നവരുടെ ശബ്ദം എന്തുവിലകൊടുത്തും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കുഴപ്പങ്ങൾക്ക് മുഴുവൻ കാരണം പ്രതികരിച്ചവരാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാർത്താസമ്മേളനവും അതിന്റെ ഉദാഹരണമാണ്.

എതിർക്കുന്നവരെ കരിവാരിത്തേച്ചും ഉന്മൂലനം ചെയ്തും മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് ധാർഷ്ട്യമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഒരിക്കലും കേരളത്തിൽ അനുവദിക്കില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ തുറന്നു പറഞ്ഞതിന് ഡോക്ടർ ഹാരിസ് നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമാണ്.

സത്യസന്ധരായ ജീവനക്കാർക്ക് ഇടതുപക്ഷ ഭരണത്തിൽ ജോലിയിൽ തുടരാൻ കഴിയില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്. ഈ അപകട രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുകയാണ്. ഡോക്ടർ ഹാരിസിനും അദ്ദേഹത്തെ പോലെ സത്യം തുറന്നു പറയുന്ന എല്ലാവർക്കും പിന്തുണ നൽകി ബിജെപി കൂടെയുണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു.

Back To Top