Flash Story
അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ മറന്നുള്ള ചങ്ങാത്തത്തിനില്ല: പ്രധാനമന്ത്രി
അഖണ്ഡതക്ക് എതിര്;അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു
ആറ്റുകാൽ ക്ഷേത്രംഅനീഷ് നമ്പൂതിരിപുതിയ മേൽശാന്തി.
നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു
പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേത മേനോനെതിരെ പൊലീസ് കേസ്
ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു; ഇത് വരെ രണ്ട് ഇടങ്ങളിൽ നിന്നായി നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടി
ദേശീയപാതയിലെ ഗതാഗത കുരുക്ക്: പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു

രാജ്യത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖം  പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും;

തിരു:   അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. സംഥാനത്ത് ഇന്ന് കനത്ത സുരക്ഷ.രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങുന്നത്. രാവിലെ 10.15 ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങും. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ എത്തുന്ന പ്രധാനമന്ത്രി 10.25 ന് അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് തിരിക്കും. 10.40 മുതല്‍ 20 മിനിറ്റ് സമയം പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. പിന്നാലെ […]

സമൂഹത്തിൽ ഇരട്ടനീതിയാണ്, എല്ലാവരും ഒരുപോലെയല്ല; പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി റാപ്പർ വേടൻ

പുലിപ്പല്ല് കേസിൽ ജാമ്യം നേടിയ റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി കാലങ്ങളായി നിലനിൽക്കുന്നതാണെന്നും പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പറഞ്ഞു. ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. […]

ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും പഹൽഗാമിന് സമീപപ്രദേശത്ത് തന്നെയുണ്ടെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി:  പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി . 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും ലോക്കല്‍ പോലീസ് ഉള്‍പ്പെടെയുള്ളവരും പ്രദേശം അരിച്ചുപെറുക്കുന്നതിനിടെയാണ് അവര്‍ പ്രദേശത്ത് തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒളിവില്‍ കഴിയാന്‍ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ഭീകരരുടെ പക്കല്‍ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താന്‍ […]

വേടനെതിരേ തിരക്കിട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനാണെന്ന് പരിശോധിക്കണം’: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്നത് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തത് എന്തിനാണെന്ന് പരിശോധിക്കപ്പെടണം. ഞങ്ങള്‍ക്കതില്‍ യാതൊരു തര്‍ക്കവുമില്ല. വേടനെപ്പോലെയുള്ള പ്രശസ്തനായ ഒരു ഗായകന്‍, പ്രത്യേകരീതിയില്‍ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി […]

ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പൗരന്മാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ  വാഗാ അതിർത്തി അടച്ചു.

ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുട‍ർ നടപടികൾ ച‍ർച്ച ചെയ്യാൻ ഇന്നും നിർണായക യോ​ഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര […]

തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ.

തിരു : വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെയും ഉമ്മൻ‌ചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ശക്തികൊണ്ടാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യഥാർദ്ധ്യമാകുമ്പത്. പ്രതിപക്ഷത്തായിരുന്ന എൽ ഡി എഫിന്റെ എതിർപ്പും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻ‌ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു പദ്ധതിക്ക്‌ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഉമ്മൻ‌ചാണ്ടിയുടെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് […]

ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ.

ന്യുയോർക്ക്: ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ. ഇതിന്റെ നിർണായകമായ തെളിവുകൾ ലഭിച്ചുവെന്നും പാകിസ്താൻ എന്നും തീവ്രവാദത്തിന് എതിരാണെന്നും പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി ജാവേദ് അജ്മൽ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ പ്രതിനിധി യോജ്ന പട്ടേലിന് മറുപടിയായാണ് പാകിസ്താൻ ഈ ആരോപണം ഉന്നയിച്ചത്. മാർച്ച് 11നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ജാഫർ എക്സ്പ്രസ്സ് തീവണ്ടി തട്ടിയെടുത്തത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ്സ്. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം […]

ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം സ്വാഗതാര്‍ഹം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ”സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി […]

കേരള കലസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമ്മേളനവും തൂവൽ തൂലിക സർഗ്ഗ ദീപ്തിയും

തിരുവനന്തപുരം : കേരള കല സാഹിത്യ വേദി ജില്ല സമ്മേളനവും തൂവൽ തൂലിക മഹാസംഗമ സർഗ്ഗദീപ്തി ഉദ്ഘടനവും  ഏപ്രിൽ 28 തിങ്കളാഴ്ച വഴുതക്കാട് വിമൻസ് കോളേജിൽ വച്ചു നടന്നു. തൂവൽ തൂലിക ഉദ്ഘാടനം പത്മശ്രീ മധു സർ നിർവഹിച്ചു. തുടർന്ന് കവിയരങ്ങ് ഉദ്ഘാടനം മനോജ്‌ സുമംഗലി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേകുമാർ, മലയാള മിഷൻ ചെയർമാൻ ശ്രീ മുരുകൻ കാട്ടാക്കട തുടങ്ങി പ്രമുഖവ്യക്തികളും പങ്കെടുത്തു. ശ്രീമതി നിഷാകുമാരി അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി ശ്രീജ […]

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടാനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ 01.05.2025 തീയ്യതി ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെയും 02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്‌. 01.05.2025 തീയതി ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്‌-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല. […]

Back To Top