Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തിരുവനന്തപുരം : കേരള കല സാഹിത്യ വേദി ജില്ല സമ്മേളനവും തൂവൽ തൂലിക മഹാസംഗമ സർഗ്ഗദീപ്തി ഉദ്ഘടനവും  ഏപ്രിൽ 28 തിങ്കളാഴ്ച വഴുതക്കാട് വിമൻസ് കോളേജിൽ വച്ചു നടന്നു. തൂവൽ തൂലിക ഉദ്ഘാടനം പത്മശ്രീ മധു സർ നിർവഹിച്ചു. തുടർന്ന് കവിയരങ്ങ് ഉദ്ഘാടനം മനോജ്‌ സുമംഗലി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേകുമാർ, മലയാള മിഷൻ ചെയർമാൻ ശ്രീ മുരുകൻ കാട്ടാക്കട തുടങ്ങി പ്രമുഖവ്യക്തികളും പങ്കെടുത്തു. ശ്രീമതി നിഷാകുമാരി അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി ശ്രീജ അജയ് വീശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. തുടർന്ന് തൂവൽ തൂലികയെക്കുറിച്ചു ദേശീയതലം പ്രസിഡന്റ്‌ വിശദീകരിച്ചു. ചെയർമാൻ അലിയാർ എരുമേലി കേരള കല സാഹിത്യവേദിയെക്കുറിച്ചും അതിന്റെ ഭാവിപരിപാടികളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ദേശീയ നേതൃത്വങ്ങളും സംസാരിച്ചു.

തുടർന്ന് പ്രോഗ്രാമുകൾ ആരംഭിച്ചു. ഷാജഹാൻ തൊളിക്കോട് യാത്രികൻഎന്ന നാടകം അവതരിപ്പിച്ചു. അതിനു ശേഷം നാടൻപാട്ടുകൾ, ഗാനമേള, മിമിക്രി എന്നിവയും അവതരിപ്പിച്ചു. ട്രഷറർ ഷീജ കൃതഞ്ജത രേഖപെടുത്തി.

 

Back To Top
onwin