
ഓണം അവതാർ മെഗാ ഓണം എക്സ്പോയും പ്രദർശന വിപണനമേളയും ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ ആരംഭിച്ചു.മൂന്നാഴ്ച നീണ്ടു നില്കുന്ന മെഗാമേളയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വാർഡ് കൗൺസിലർ
ഡി ജി കുമാരൻ, എ കെ നായർ, ഷാജി, ലാലു ജോസഫ്, ജി അജയകുമാർ എന്നിവർ പങ്കെടുത്തു.
വേൾഡ് ഓഫ് പണ്ടോരയുടെ അതിശയ വിസ്മയലോകം പുന സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ് ഈ മേളയുടെ പ്രത്യേകത. ആദ്യമായാണ് അവതാർ ആധാരമായ ഈ ഷോ തിരുവനന്തപുരത്ത് പ്രദർശനത്തിന് എത്തുന്നത്. ഒപ്പം അരുമപ്പക്ഷികൾ, വർണ്ണ മത്സ്യങ്ങൾ, അപൂർവജന്തുജാലങ്ങൾ ഇവയുടെ പ്രദർശനവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ – ഉതകുന്ന അമ്യൂസ്മെൻ്റുകൾ, ഗെയിംസുകൾ എന്നിവയും സജ്ജമാണ്. ഫുഡ് ഫെസ്റ്റിവൽ, സസ്യ -പുഷ്പമേള, വാഹനമേള എന്നിവയും മേളയിലുണ്ട്.
അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയുമാണ് പ്രദർശന സമയം. പങ്കെടുക്കുന്നവർക്ക് ഒട്ടേറെ സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബർ 14 ന് മേള സമാപിക്കും.