Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍


അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വ്യക്തമാക്കി.

‘ആരോഗ്യരംഗത്തെ മാറ്റത്തിൽ ബേജാറായിട്ട് കാര്യമില്ല; അമീബിക് പരിശോധന എല്ലാ ജില്ലയിലും സാധ്യം’- ആരോ​ഗ്യമന്ത്രി
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യമേഖലയെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ മാറ്റം കണ്ട് പ്രതിപക്ഷം ബേജാറായിട്ട് കാര്യമില്ല. അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായായിരുന്നു മന്ത്രി.

അപൂർവ്വമായി മാത്രം മനുഷ്യരിൽ ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മതിഷ്‌ക ജ്വരമെന്നാണ് പഠനം. രാജ്യത്ത് 70 ശതമാനം മതിഷ്‌ക ജ്വരവും കണ്ടെത്താൻ കഴിയാറില്ല. കോവിഡ് കാലത്താണ് മതിഷ്‌ക ജ്വരം കൃത്യമായി റിപ്പോർട്ട് ചെയ്ത് കാരണം കണ്ടെത്തണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയും. എന്നാൽ ഏത് അമീബയാണ് എന്ന് കണ്ടെത്താനുള്ള പിസിആർ ടെസ്റ്റ് ലാബുകൾ രാജ്യത്ത് രണ്ടിടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചണ്ഡീഗഡിലും പോണ്ടിച്ചേരിയിലും. എന്നാൽ ഇന്ന് കേരളത്തിൽ അത് പരിശോധിക്കാനുള്ള സംവിധാനം നിലവിൽ ഉണ്ട്. അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യരംഗത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ ആസൂത്രിതമായി നടക്കുകയാണ്. കേരളത്തിലെ സർക്കാർ സംവിധാനത്തെ അടച്ചാക്ഷേപിക്കുന്ന ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാർ ആശുപത്രികളിലേക്കാൾ ചെലവ് കുറവ് പുറത്താണെന്നാണ് പ്രതിപക്ഷ എംഎൽഎ പറയുന്നത്. ആരെ സഹായിക്കാനാണ് ഇതെന്ന് വ്യക്തമാക്കണം. കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കൻ ഐക്യനാടുകളിലെക്കാൾ കുറവായി. യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ ശിശുമരണ നിരക്ക് 12 ശതമാനം ആയിരുന്നു. ഇതാണ് എൽഡിഎഫ് ഭരണത്തിൽ അഞ്ച് ആയി മറായത്. അമീബിക് മസ്തിഷ്‌ക ജ്വരം ഉൾപ്പെടെയുള്ള വിഷയത്തിൽ ക്രിയാത്മകമായ ഒരു നിർദ്ദേശവും പ്രതിപക്ഷം ഉയർത്തിയിട്ടില്ല. എന്നിട്ട് സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് പറയുന്നു. യഥാർഥത്തിൽ പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നത്.

ചികിത്സാ മേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ കാഴ്ചവെയ്ക്കുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും എൽഡിഎഫ് സർക്കാരാണ് കാത്ത് ലാബ് കൊണ്ടുവന്നത്. ഇതോടെ സൗകാര്യ മേഖലയിലെ ആൻജിയോപ്ലാസ്റ്റി സർജറികളുടെ വരെ നിരക്ക് കുറഞ്ഞു. ആദ്യകാലത്ത് ആറ് ലക്ഷം വരെ ആൻജിയോ പ്ലാസ്റ്റിക് വാങ്ങിയ ഇടത്ത് ഇപ്പോൾ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയായി. സർക്കാർ കാത്ത് ലാബുകൾ കൊണ്ടുവന്നതോടെ ഇവിടങ്ങളിൽ ആൻജിയോപ്ലാസ്റ്റി സൗജന്യമായി. ഇതാണ് എൽഡിഎഫിന്റെ നയം. കൊച്ചിയിൽ കാൻസർ സെന്റർ വേണ്ടെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ എടുത്തിരുന്നത്. എന്നാൽ എൽഡിഎഫിന്റെ കാലത്ത് ആരംഭിച്ച കാൻസർ സെന്റർ ഉദ്ഘാടന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. യുഡിഎഫ് കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. എന്നാൽ നിർഭാഗ്യവശാൽ രോഗി മരിച്ചു. ഇന്ന് കോട്ടയത്ത് ഉൾപ്പെടെ സൗജന്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നെന്നും മന്ത്രി വ്യക്തമാക്കി….

Back To Top