Flash Story
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി

ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പ്രധാന പരാമർശം. ആദ്യം അംഗീകരിച്ച മിനിട്‌സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് ഉൾപ്പെടുത്തിയിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മിനിട്‌സിലെ മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്നും, ഇത് സർക്കാർ പിന്തുടരുന്ന സാധാരണ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചിട്ടുണ്ട്

Back To Top