Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാർ പരിപാടിയിൽ ആർ എസ് എസ് ഉപയോഗിക്കുന്ന ചിത്രമുപയോഗിക്കണം എന്ന് നിർബന്ധം പിടിച്ചതിനെ സർക്കാർ എതിർത്തിരുന്നു. അന്ന് രാജ് ഭവനിൽ നടത്താനിരുന്ന പരിപാടി സർക്കാർ മാറ്റുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഗവർണർമാർ മന്ത്രിമാരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല എന്നൊരു വിചിത്രമായ പ്രസ്താവന നടത്തി കേട്ടു.

കേരളത്തിലെ മന്ത്രിമാരുടെ മാനസികാവസ്ഥ ഇന്ത്യയിലെ മതനിരപേക്ഷ മനുഷ്യന്മാരുടെ മാനസികാവസ്ഥയാണെന്നും. ഗുരു മൂർത്തിയുടെ ക്ലാസ് കേട്ടതുകൊണ്ട് ആ മാനസികാവസ്ഥ മനസ്സിലാവില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.രാജേന്ദ്ര വിശ്വനാഥ അർലേക്കർക്ക് ഏതു ചിഹ്നങ്ങളും ഉയർത്തിപ്പിടിക്കാം. എന്നാൽ, കേരളത്തിന്റെ ഗവർണർക്ക് ഭരണഘടനയും ഇന്ത്യയുടെ വ്യവസ്ഥാപിതമായ ചിഹ്നങ്ങളും മാത്രമേ പിടിക്കാൻ പറ്റൂ എന്നും മന്ത്രി പറഞ്ഞു.

Back To Top