Flash Story
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE


നവീകരിച്ച സെൽഫ് കെയർ ആപ്പ്
ഒരു ലക്ഷം ഡൌൺലോഡുകൾ പിന്നിട്ടു : കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ

ബി.എസ്.എൻ.എൽ (BSNL) കേരള സർക്കിൾ വയർലെസ്, FTTH കണക്ഷനുകളുടെ എണ്ണത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് ശക്തമായ മുന്നേറ്റം തുടരുന്നു. തിരുവോണ നാളിൽ മാത്രം, ബിഎസ്എൻഎൽ (BSNL) നെറ്റ്‌വർക്കിലെ ഡാറ്റാ ഉപയോഗം 1 ടിബി (TB) കടന്നതായി ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ (ടെലികോം) ശ്രീ ആർ. സജി കുമാർ ഐ.ടി.എസ് പറഞ്ഞു. തിരുവനന്തപുരം പിഎംജിയിലെ ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ-BSNL ) ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യമിട്ട ഉപഭോക്താക്കൾ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നവീകരിച്ച ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ഒരു ലക്ഷം പിന്നിട്ടതായി സിജിഎം അറിയിച്ചു. ടാങ്കോ ടി വി പങ്കാളിത്തത്തോടെ നിരവധി സൗജന്യ വിനോദ-വിദ്യാഭ്യാസ ഉള്ളടക്കങ്ങളാണ് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ FTTH കണക്ഷനും BSNL മൊബൈൽ കണക്ഷനും ബുക്ക് ചെയ്യുന്നത്തിനുള്ള സൗകര്യം ആപ്പിലുണ്ട്.

സംസ്ഥാനത്തെ 4G കവറേജ് 20%-ൽ നിന്ന് ~98% ആയി ഉയർന്നു. കേരളത്തിലുടനീളം 1000 പുതിയ 4G സൈറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 4 ജി സച്ചുറേഷൻ പദ്ധതി ഗോത്ര വർഗ്ഗ, സേവനം ലഭ്യമല്ലാത്ത മേഖലകളിൽ ഊന്നൽ നൽകിയാണ് നടപ്പിലാക്കുന്നത്. വയനാട്, പാലക്കാട്‌, മലപ്പുറം മേഖലയിലെ പ്രത്യേക ദുർബല ഗോത്ര വർഗ്ഗ വിഭാഗങ്ങളിലേക്കും (PVTG) ബിഎസ്എൻഎൽ 4 ജി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 7200 ടവറുകളാണ് നിലവിൽ ബിഎസ്എൻഎൽ-നുള്ളത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎലിന്റെ ലാഭത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2023 -24 ൽ 90 കോടിയായിരുന്ന ലാഭ വിഹിതം 2025-26 വർഷത്തിൽ 190 കോടിയായി ഉയർന്നു.

വിനിമയം സാധ്യമല്ലാത്ത വിദൂര മേഖലകൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ ഏറെ സഹായകരമാണെന്ന് ശ്രീ പി ജി നിർമൽ വ്യക്തമാക്കി.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് സ്ഥാപന മേധാവികൾ യോഗത്തിൽ പങ്കെടുത്തു.

Back To Top
onwin