ഉത്തരാഖണ്ഡിൽ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു.ഇതിൽ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതിൽ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര […]
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തുകയാണ് ഉണ്ടായത്. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.ദുരന്തത്തിൽ സഹായ ഹസ്തം […]
ഓപ്പറേഷന് തൂഫാന്:50 പേര് കൂടി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്:50 പേര് കൂടി അറസ്റ്റില്.ആകെ അറസ്റ്റിലായവരുടെ എണ്ണം 10467ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 51 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9706 ആയി ഉയര്ന്നു. ആകെ 10467 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8444.349 ഗ്രാം എം.ഡി.എം.എയും 1099.404 കി.ഗ്രാം കഞ്ചാവും 4733.289 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് […]
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെഅറിയിക്കണം. ബന്ധപ്പെടേണ്ട നമ്പർ 944 7111844 9747132147
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 172-ാമത് തിരുജയന്തി ആഘോഷം ഓഗസ്റ്റ് 28ന്, വെള്ളിയാഴ്ച ചതയദിനത്തിൽ ശിവഗിരിയിൽ വിപുലമായ പരിപാടികളോടെ നടക്കും. പുലർച്ചെ 4.30ന് പർണശാലയിൽ നടക്കുന്ന ശാന്തിഹവനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധർമ്മപതാക ഉയർത്തും. ജപയജ്ഞം ദീപ പ്രകാശനം അവ്യാനന്ദ സ്വാമി നിർവഹിക്കും.ആഘോഷങ്ങളുടെ ഭാഗമായി ധർമ്മപതാകാ ഘോഷയാത്ര ഓഗസ്റ്റ് 27ന് വ്യാഴാഴ്ച രാവിലെ 8ന് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 11.30ഓടെ ഘോഷയാത്ര ശിവഗിരി […]
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തോടനുബന്ധിച്ചുള്ള ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിക്കുന്നു.മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ എംപി എന്നിവർ സമീപം
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (27/08/2026) രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (27/08/2026) പുലർച്ചെ 02.30 […]
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പ് സീഷെൽസിലെ ഉന്നതതല പ്രതിനിധി സംഘവുമായി ഓഗസ്റ്റ് 25-ന് ഉന്നതതല ഉഭയകക്ഷി യോഗം ചേര്ന്നു. സീഷെൽസ് ഫിഷറീസ്-കൃഷി-സമുദ്ര സമ്പദ് വ്യവസ്ഥ മന്ത്രി വാലസ് കോസ്ഗ്രോവ് സീഷെൽസ് സംഘത്തിനും ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി ഇന്ത്യൻ പ്രതിനിധി സംഘത്തിനും നേതൃത്വം നല്കി. നിലവിലെ സഹകരണ ചട്ടക്കൂടുകൾ അവലോകനം ചെയ്യാനും പരസ്പരം താൽപ്പര്യമുള്ള പുതിയ മേഖലകൾ കണ്ടെത്താനും സുസ്ഥിര സമുദ്രവിഭവ വിനിയോഗത്തിന് ശക്തമായ സംയുക്ത മാർഗരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ട യോഗത്തിൽ […]
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക […]
ഡൽഹിയിൽ ശക്തമായ മഴ
ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. കനത്ത മഴ വിമാന സർവീസുകളെ സാരമായി ബാധിക്കും. ഇതുവരെ 357 സർവീസുകളെ ബാധിച്ചു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കി. 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.
