ഓണം വാരാഘോഷം സമാപന സമ്മേളന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിനാണ് ഒന്നാം സ്ഥാനം. എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഐ.എസ്.ആർ.ഒ. ഒന്നാം സ്ഥാനവും ദക്ഷിണ റയിൽവേ രണ്ടാം സ്ഥാനവും നേടി. സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളിൽ ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെൻ്റ് ബോർഡ് ഒന്നാം സ്ഥാനവും നാഷണൽ ആയുഷ് മിഷനും കെ ടി ഡി സിയും രണ്ടാം സ്ഥാനവും സ്വന്തമാക്കി. തദ്ദേശ […]
സംസ്ഥാന സര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
കണ്ണൂര്: സംസ്ഥാന സര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകള് ലഹരി കടത്തുമ്പോള് പൊലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്ശനം. മുഖ്യമന്ത്രിയുടെ ആളുകള് വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയന് പറഞ്ഞു. പയ്യന്നൂരിലെ വിശദീരണയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്ശനം. ഒരൂ കൂട്ടര് മയക്കുമരുന്നുമായി ഒരു വാഹനത്തില് പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിര്ത്തിച്ച് പരിശോധിച്ചു. അപ്പോള് വണ്ടിയുള്ളയാള് താന് മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള […]
നേപ്പാള് മിന്നല് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്ക്കായി ഇന്നും തിരച്ചില്
നേപ്പാള് പ്രളയത്തില് മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്ക്കായി ഇന്നും തിരച്ചില് തുടരും. ദുരന്തത്തില്പ്പെട്ട 275 ഇന്ത്യന് പൗരന്മാരെയും 128 ഇന്ത്യന് വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന് ആയെന്നും മുമ്പ് ബന്ധപ്പെടാന് കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന് ആകാത്ത 7 മലയാളികള് കൂടിയുണ്ടെന്ന് നോര്ക്ക അറിയിച്ചു.
ഓണം- ടൂറിസം വാരാഘോഷം: ഞായറാഴ്ച കൊടിയിറങ്ങും:
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഞായറാഴ്ചത്തെ (ആഗസ്റ്റ് 30) സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴും. ഞായറാഴ്ച വൈകുന്നേരം 5 ന് ലോക്ഭവന് സമീപം നടക്കുന്ന ചടങ്ങില് സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്, മുഖ്യമന്ത്രി വി.ഡി. സതീശന്, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ് തുടങ്ങിയവർ പങ്കെടുക്കും. […]
കെഎസ്ആർടിസിയുടെ വരുമാനത്തിൽ വൻ കുതിപ്പ്
തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും […]
ചേന്തിയില് മുഖ്യമന്ത്രിയ റോഡില് തടഞ്ഞ സംഭവത്തില് ഡിസിസി അംഗം ചേന്തി അനിലിന് സസ്പെഷന്.
തിരുവനന്തപുരം: ചേന്തിയില് മുഖ്യമന്ത്രിയ റോഡില് തടഞ്ഞ സംഭവത്തില് ഡിസിസി അംഗം ചേന്തി അനിലിന് സസ്പെഷന്. പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന് ശക്തന്. കെപിസിസി നിര്ദേശത്തെ തുടര്ന്നാണ് നടപടി. കേസില് ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്ഡ് റിപ്പോര്ട്ടില് ഗുരുതര പരാമര്ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില് ഉള്പ്പെട്ടയാളെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. വിഷയത്തില് കോണ്ഗ്രസ് നേതാക്കള്ക്കിടയില് അഭിപ്രായ […]
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം
ഉപരാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമമേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഡ്രോണുകളോ മറ്റ് വ്യോമ ഉപകരണങ്ങളോ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം
കണ്ണൂര്: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന് പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്ക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂര് നിയോജക മണ്ഡലത്തില് മാത്തിലിലും പയ്യന്നൂര് ടൗണിലുമാണ് ആദ്യദിനം പിണറായി വിജയന് സംസാരിക്കുക. മണ്ഡലത്തില് ഉള്പ്പെടുന്ന പെരിങ്ങോം, പയ്യന്നൂര് ഏരിയ കമ്മിറ്റികള്ക്ക് കീഴിലാണ് വിശദീകരണ യോഗങ്ങള്. ഐ മധുസൂദനന്റെ സ്ഥാനാര്ഥിത്വം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം തുടങ്ങിയ കാര്യങ്ങളില് തിരുത്തല് നടപടിയുടെ ഭാഗമായി പിണറായി വിജയന് എന്ത് പറയും എന്നതിന് […]
തൃശൂര് നഗരത്തിൽ ഇന്ന് പുലികള് ഇറങ്ങും; തൃശൂര് താലൂക്കില് ഉച്ചയ്ക്കുശേഷം അവധി
തൃശൂര്: നഗരത്തെ കീഴടക്കാന് ഇന്ന് പുലികള് ഇറങ്ങും. കുടവയര് ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന് 9 ദേശങ്ങളില് നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില് എത്തുക. ഉച്ചയോടെ ദേശങ്ങളില് നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള് സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര് താലൂക്കില് ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും, സഹകരണ സംഘങ്ങള് ഉള്പ്പെടെ നെഗോഷ്യബിള് ഇന്സ്ട്രമെന്റ് ആക്ട് 1881 പ്രകാരം […]
നേപ്പാൾ പ്രളയം മരണസംഖ്യ 538 ആയി
മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ.എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക.തുടർച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. 320 ഇന്ത്യക്കാരെയാണ് […]
