Flash Story
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം
തൃശൂര്‍ നഗരത്തിൽ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
നേപ്പാൾ പ്രളയം മരണസംഖ്യ 538 ആയി
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച

പതിനാലുകാരിയെപീഡിപ്പിച്ച് മയക്ക് മരുന്ന് വിൽപന നടത്തിച്ച കേസിൽ പ്രതിക്ക് അമ്പത്തിയഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു .പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം നാല്കൂ മാസം കൂടുതൽ തടവ് അനുഭവിക്കണം .പിഴത്തുക കുട്ടിക്ക് നൽകണം2019 -20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം […]

കണ്ണൂര്‍ വീടിനുള്ളില്‍ സ്‌ഫോടനം. ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിൽ. ഒരാള്‍ മരിച്ചെന്നാണ് സൂചന:

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് […]

യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി […]

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. വ്യോമ സേനയിൽ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. […]

പുത്തന്‍ചിറ ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയം കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 46 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി കായിക മേഖലയില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത നിരവധി കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ […]

വ്യാജതിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന

വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. അടൂരിലെ നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നാളെയാണ് രാഹുലിന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കെഎസ് യു ജില്ലാ സെക്രട്ടറി നൂബിൻ ബിനുവിൻറെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ. ഫെനി നൈനാൻ ആണ് ഒന്നാം […]

ഉത്തരാഖണ്ഡിൽ കനത്ത kmമഴയിലും മേഘവിസ്ഫോടനത്തിലും അഞ്ച് മരണം, കനത്ത നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും അഞ്ച് മരണം. വെള്ളിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. മൂന്ന് പേരെ കാണാതായെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിൽ 30-40 കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്‍രി, ബാഗേശ്വർ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. ബാഗേശ്വർ ജില്ലയിൽ കപ്കോട്ടിലെ പൗസാരിയിൽ രാത്രിയുണ്ടായ കനത്ത മഴയിൽ ആറ് വീടുകൾ തകർന്നു. രണ്ട് പേർ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത […]

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായി

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായിവാഴോട്ടുകോണം വെള്ളെക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗി’യായ വിക്രമൻ്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻഅനീഷിൻ്റെ അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചു.തിരുവനന്തപുരം ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU പേരൂർക്കട ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ നല്കൽ ചടങ്ങിൻ്റെ പൊതുസമ്മേളനം ബഹു: കേരള തൊഴിൽ – വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. താക്കോൽ നല്കൽ CPM തിരു: ജില്ലാ സെക്രട്ടറി വി.ജോയി അനീഷിൻ്റെ കുടുംബത്തിന് കൈമാറി.CITU സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വീട് നിർമ്മാണ […]

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു 17 പേര്‍ക്ക് പരുക്കേറ്റു.

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചാണ് ബസ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍- കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്-പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു

കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി […]

Back To Top
onwin