Flash Story
നേപ്പാൾ പ്രളയം മരണസംഖ്യ 538 ആയി
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും

പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും

തീരദേശ ജനതയുടെ സുരക്ഷിത പുരധിവാസം ലക്ഷ്യം വെച്ചുള്ള പുനര്‍ഗേഹം പദ്ധതിയിൻ കീഴിൽ മുട്ടത്തറയിൽ നിർമ്മിച്ച 332 ‘പ്രത്യാശ’ ഫ്ലാറ്റുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് കൈമാറും. എട്ട് ഏക്കറിൽ 81 കോടി ചെലവിൽ 400 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രണ്ടു ബെഡ് റൂമുകളുള്ള ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ മുട്ടത്തറ വില്ലേജിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിക്കുള്ളിൽ […]

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേത മേനോനെതിരെ പൊലീസ് കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ […]

ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു; ഇത് വരെ രണ്ട് ഇടങ്ങളിൽ നിന്നായി നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടി

ബെംഗളൂരു: ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെ സമീപപ്രദേശങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. പതിമൂന്നാമത്തെ പോയിൻ്റിന് മുൻപ് ഈ പോയിന്റുകൾക്ക് അടുത്ത് ഒരിക്കൽ കൂടി പരിശോധന പൂർത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളിൽ കൂടി തിരച്ചിൽ നടത്താൻ തീരുമാനമായത്. ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും ഏറ്റെടുത്ത് അന്വേഷിക്കുമെന്ന് എസ്ഐടി പറഞ്ഞു. ഇത് വരെ […]

ദേശീയപാതയിലെ ഗതാഗത കുരുക്ക്: പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു

പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ […]

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ […]

മരിച്ചനിലയിൽ കാണപ്പെട്ടു.

തിരുവനന്തപുരം: കരമന നെടുങ്കാട് മേലേ മങ്ങാട്ടുകോണത്ത് P. സുരേഷിനെ (52) യാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.കരമന T/C 20/960 കുതിരവിളാകത്തു വീട്ടിലെ ഷെഡിലാണ്രണ്ട് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടത്.കരമന പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ് തയ്യാറാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.P.രാജൻ, P.സെൽവൻ, വിജയൻ (Late) എന്നിവർ സഹോദരങ്ങളാണ്.

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിൽ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് കേള്‍ക്കാം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 50 ലേറെ പേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും സംഭവസ്ഥലത്തേക്ക് […]

ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

മലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ ആണ് പി വി അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാള്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന […]

ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അതേസമയം അന്‍സിലിൻ്റെ മരണത്തില്‍ അദീനയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പൊലീസ്. രണ്ടുമാസത്തെ ആസൂത്രണത്തിനിടെ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതില്‍ അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. സിസിടിവി തകരാറിലാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്. ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ […]

മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ

കോലാപ്പൂർ: ചികിത്സാർത്ഥം ഒരാനയെ ഗുജറാത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്കോലാപ്പൂർ ജില്ലയിൽ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയാണ്. ജൈനമാർ പ്രബലരായ പ്രദേശത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടക്കുകയുണ്ടായി. അമ്പാനി ഗ്രൂപ്പ് നടത്തുന്ന ‘വനതാര’യിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത് എന്നത് കൊണ്ട് ജനരോഷം ജിയോ ഫോൺ കണക്ഷനുകൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് എത്തിനില്ക്കുന്നു. കോലാപ്പൂർ ജില്ലയിലെ ഷിരോൾ താലൂക്കിലുള്ള നന്ദിനി ഗ്രാമത്തിലെ ജൈന മഠത്തിൽ വളർത്തിയിരുന്ന മാധുരി എന്ന ആനയെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് […]

Back To Top
onwin