Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു.

ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി എടുക്കണമെന്നും ചികിത്സ പിഴവിന് വിധേയമായ യുവതിക്ക് ചികിത്സ സഹായവും, നഷ്ടപരിഹാരവും നൽകണമെന്നും ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നത് വരെ തുടർ സമര രംഗത്ത് എസ്ഡിപി ഉണ്ടാകുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി സലീം കരമന പറഞ്ഞു.

ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ് സ്വാഗതവും, വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് സുൽഫി കാച്ചാണി നന്ദിയും പറഞ്ഞു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അജിo, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അംജദ്, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി സുധീർ നെട്ടയം തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Back To Top
onwin