Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാളത്തിൻ്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിൻ്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ ഫെയ്സ് ബുക്കിൽ പങ്കുവച്ചത്.

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു; ഏഴാച്ചേരി,ജി.പരമേശ്വരൻ നായർ എൻ.അശോകൻ എന്നിവർക്ക്

മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021 ലെ പുരസ്‌കാരത്തിന് കെ. ജി. പരമേശ്വരൻ നായരും, 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും, 2023ലെ പുരസ്‌കാരത്തിന് എൻ. അശോകനും അർഹരായി. 2025 ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പി. ആർ. ഡി ഡയറക്ടർ ടി. വി. […]

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി. ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി […]

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നത്. ഗവര്‍ണര്‍ […]

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കം :

ജില്ലയിലെ എല്ലാ സ്കൂളുകളിലും പുസ്തകമെത്തും ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം […]

സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൽ (MDC) കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും ഉൾപ്പെടുത്തിയ കേരളം പഠനം എന്ന ഭാഗം ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേന്ദ്രീകൃത സിലബസ് തയ്യാറാക്കി സ്വകാര്യ പ്രസാധകൻ പുറത്തിറക്കിയ പുസ്തകം അടിസ്ഥാനപ്പെടുത്തി വേണം പഠിപ്പിക്കാൻ എന്ന നിർദേശം സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റമാണ്.സർവ്വകലാശാലകളിൽ കോഴ്സിൻ്റെ സിലബസ് തയാറാക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് , […]

വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി

വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരി ഇനി ഓർമ്മ. വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി.വാൽപാറ പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു പുലി ആക്രമിച്ചത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ […]

ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം

ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം 2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടിക്കാണ് പുരസ്‌കാരം ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തി പത്രവും ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം […]

വാൽപ്പാറയിൽ പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല; വീണ്ടും തെരച്ചിൽ തുടങ്ങി

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ […]

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് പാകിസ്താൻ

. ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ട് . 2026ലെ നൊബേൽ പ്രൈസിനായാണ് ട്രംപിനെ നാമനിർദേശം ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. ‘മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും’ മൂലം രണ്ട് ആണവ രാജ്യങ്ങൾ തമ്മിലുളള സംഘർഷങ്ങൾ ഇല്ലാതെയാക്കാൻ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിർദേശം. ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ […]

Back To Top
onwin