സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത് .ബോലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് […]
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി : 10 ആം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠത്തിൽ ഉൾപ്പെടുത്തും
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അറിയിക്കാതെയാണ് വീട്ടിലേക്ക് എബിവിപി പ്രതിഷേധം ഉണ്ടായത്. ഇന്നും വഴുതക്കാട് കരിങ്കൊടി കാണിച്ചു. കാറിന് മുകളിലെ ദേശീയ പതാക കീറി. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക്. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികൾ […]
ആലംകോട് VHSS ൽ റാഗിംഗ്
ആറ്റിങ്ങൽ: ആലംകോട് VHSS ൽ റാഗിംഗ്: 3 വിദ്യാർത്ഥികൾക്ക പരിക്ക് : ഇന്നലെ ഉച്ച കഴിഞ്ഞ് 2 നാണ് സംഭവം: 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
ജര്‍മ്മനിയില്‍ മരണപ്പെട്ട ദേവപ്രസാദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് (ജൂൺ 20)
ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ ഒന്‍പതിന് മരണപ്പെട്ട പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ഡല്‍ഹിയിലെത്തിച്ച ഭൗതികശരീരം ജൂണ്‍ 19 ന് വൈകിട്ട് ഏഴുമണിയോടെയാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. ഭൗതിക ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി വിമാനത്താവളത്തിലെത്തി ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരചടങ്ങുകള്‍ നാളെ (ജൂണ്‍ 20 ന്) ഉച്ചയ്ക്ക് ഒരുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. 2024 […]
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം:
ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് […]
അഡ്വ. കെ.എസ് അശോകിനും, താഹിറ. ഐ ക്കും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പുരസ്കാരം
ലീഗൽ സർവ്വീസ് സമ്മിറ്റ് 21 ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ലീഗൽ സർവ്വീസ് കമ്മിറ്റി പുരസ്കാരം നെയ്യാറ്റിൻകര താലൂക്ക് ലീഗൽ കമ്മിറ്റി നേടി. മികച്ച പാനൽ അഡ്വക്കേറ്റ് പുരസ്കാരം അഡ്വ. കെ.എസ് അശോകും, മികച്ച പാരാലീഗൽ വാളന്റീയർ പുരസ്കാരം താഹിറ ഐ യും കരസ്ഥമാക്കി. വാമനപുരം മികച്ച ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരവും, മികച്ച പഞ്ചായത്തുകളായി അഞ്ചുതെങ്ങ് ( ഒന്നാം സ്ഥാനം), അണ്ടൂർക്കോണം (രണ്ടാം സ്ഥാനം), നഗരൂർ ( […]
വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ നടത്തിയ സംസ്ഥാനതല വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
വീണ്ടും കാവി കൊടിയേന്തിയ ഭാരതമാതാവിൻ്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി
വീണ്ടും RSS ഭാരതമാതാവിൻ്റെ ചിത്രം പ്രദര്ശിപ്പിച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ് പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്. കാവി കൊടി പിടിച്ച ഭാരത മാതാവിൻ്റെ ചിത്രം ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. “എൻ്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് നമ്മുടെ രാജ്യത്തിൻ്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല” എന്ന്പറഞ്ഞാണ് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്. “ആർഎസ്എസ് […]
ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേൽ ആട്ടിപ്പായിക്കുന്നു
ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു. രണ്ടുകോടി പലസ്തീൻ പൗരന്മാരാണ് ഇസ്രയേലിൽ താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ് യുദ്ധഭൂമിയിൽ അഭയം നിഷേധിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ഇറാൻ ഇസ്രയേലിൽ മിസൈലുകൾ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകൾ പരക്കംപായുകയാണ്.
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
പത്തനംതിട്ട: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ അമേരിക്കയിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ ഡെനാലി പർവ്വതത്തിലാണ് ഷെയ്ഖ് ഹസൻ ഖാൻ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഹസൻ പലരെയും ബന്ധപ്പെടുന്നുണ്ട്.ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഡെനാലിയുടെ ക്യാമ്പ് 5-ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിൻ്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ ഖാൻ. നോർത്ത് […]
