ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 […]
ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുന്നു; രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി. രാഷ്ട്രീയ ലോക് ദൾ സംസ്ഥാന കാര്യാലയത്തിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പാർട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബർ 23 ന് നിലവിൽ വന്നു. കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു. 100 മണ്‌ഡലം കമ്മിറ്റികൾ മാർച്ച് പകുതിയോടെ […]
കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍
കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള […]
ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍
ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും […]
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്ക് :
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്കെത്തിക്കുവാനുംഅഭിപ്രായങ്ങൾ കേൾക്കുന്നതിനുമായി സിപിഐ എം സംഘടിപ്പിക്കുന്നഭവന സന്ദർശനത്തിന് തുടക്കമായി. പാർടി ജനറൽ സെക്രട്ടറിഎം എ ബേബിയുടെ നേതൃത്വത്തിൽ കൊല്ലം പോളയത്തോട് പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി കസ്റ്റഡിയിൽ എടുത്തു.
ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത വാജിവാഹനം എസ്ഐടി കോടതിയിൽ ഹാജരാക്കി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം ഏറെ കാലമായി തന്ത്രിയുടെ പക്കലായിരുന്നു. 2017ൽ ശബരിമലയിലെ കൊടിമരം മാറിയ സമയത്താണ് തന്ത്രി വാജി വാഹനം വീട്ടിലേക്ക് കൊണ്ടുപോകുന്നത്. സ്വർണ്ണക്കൊള്ള വിവാദം ഉയർന്ന സമയത്ത് വാജി വാഹനം തന്റെ പക്കലുണ്ടെന്ന് തന്ത്രി സമ്മതിച്ചിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് […]
വിശ്വബ്രാഹ്മണ ആചാര്യ സമിതി
കേരളത്തിലെ 40 ലക്ഷം വരുന്ന വിശ്വകർമ്മസമൂഹത്തിൻ്റെ ആത്മീയ ഭൗതിക പരിവർത്തനത്തിനുവേണ്ടി ആദിശങ്കര അദ്വൈത അഖാഡയുടെയും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിന്റെ അനുജ്ഞയോടെ വിശ്വകർമ്മ ആചാര്യന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആത്മീയ പ്രസ്ഥാനമാണ് വിശ്വബ്രാഹ്മണ ആചാര്യ സമിതി ഭാരത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി അവസര സമത്വം ഭരണ പങ്കാളിത്വം എന്നിവ ഓരോ പൗരൻ്റെയും സമൂഹത്തിൻറെയും അവകാശമാണ്. ലോകത്തിനും ഭാരതത്തിനും വികസനത്തിന് നിർലോഭപ്രവർത്തനം നടത്തുന്ന വിശ്വകർമ്മസമൂഹത്തെ കാലാകാലങ്ങളായി അധികാര രാഷ്ട്രീയത്തിൻനിന്ന് മാറ്റിനിർത്തപ്പെടുകയും മുഖ്യധാരരാഷ്ട്രീയ പാർട്ടികളിൽ മറ്റിതരമതസ്ഥർ അവകാശങ്ങളും അധികാരങ്ങളും പങ്കിട്ടെടുക്കാൻ മത്സരിക്കുന്നു. […]
ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻെറ റിമാൻഡ് […]
പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം […]
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അഴിയ്ക്കുള്ളിൽ.
പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ 26/2026 നമ്പർ റിമാൻഡ് തടവുകാരൻ.അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല. ഐ ഫോണിന്റെ പാസ്‍വേർഡ് കൈമാറാൻ രാഹുൽ തയ്യാറായില്ല. സ്വതന്ത്രനായി […]
