തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷി. സംവരണത്തെ അട്ടിമറിച്ചുള്ള സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യമാണ്. ഷാബാനു കേസിൽ സുപ്രീം കോടതി നൽകിയ വിധി അട്ടിമറിക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് മുസ്ലിം സ്ത്രീകൾക്ക് ലഭിക്കേണ്ടിയിരുന്ന നീതി നിഷേധിച്ചവരാണ് കോൺഗ്രസുകാരെന്നും പ്രൾഹാദ് ജോഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസ് വനിതകളോട് കാണിച്ച വഞ്ചന മറയ്ക്കാനായി മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയിലെ സീറ്റുകളുടെ എണ്ണം കുറയുമെന്ന വ്യാജ പ്രചാരണം […]
കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.
2026-27 പരിശീലന വർഷത്തേക്കായി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൻറെ എൻ.സി.സി (ഗ്രൂപ്പ് ഹെഡ്‌ക്യാട്ടേഴ് തിരുവനന്തപുരത്തിനു കീഴിലുള്ള വൺ കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു. തൽസേനാ ക്യാമ്പിനും റിപ്പബ്ലിക് ഡേ ക്യാമ്പിനുമായി സന്നദ്ധരായ കേഡറ്റുകളെ തെരഞ്ഞെടുക്കുകയും, പ്രാഥമികമായി തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നതാണ് ഈ ക്യാമ്പിൻറെ പ്രധാന ലക്ഷ്യം. കേഡറ്റുകളെ നല്ല പൗരന്മാരാക്കി […]
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്നതിൽ ഒരു അധ്യാപകൻ മാത്രം ബാക്കി
പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി എല്ലാവരെയം നഷ്ടപ്പെട്ടുവെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നാടിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പുലര്‍ത്താം- അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ എന്ത് കാര്യമായിരുന്നാലും തങ്ങളുടെ […]
വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി :
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഒന്‍പത് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും.ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് […]
പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടി
പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. […]
നിതിൻ രാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്പീക്കർ എ എൻ ഷംസീർ നിതിൻ രാജിന്റെ വീട്ടിൽ എത്തി
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഇന്ന് നിധിൻ രാജിന്റെ വസതി സന്ദർശിച്ചു.കുടുംബാംഗങ്ങളുമായി സംസാരിച്ച സ്പീക്കർ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. ഈ സംഭവം അതീവ ദാരുണമാണെന്നും, കുടുംബത്തിന് ഇത് സഹിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
എസ് എസ് മനോജ് വീണ്ടും ദേശീയ സെക്രട്ടറി
കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ബി.സി. ഭാർട്ടിയ പ്രസിഡ.ന്റ്, പ്രവീൺ ഖണ്ടേൽവാൾ എം.പി(ലോക് സഭ) സെക്രട്ടറി ജനറൽ എസ്. എസ്. മനോജ് വീണ്ടും ദേശീയ സെക്രട്ടറി രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയായ Aurangabad ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സിന്റെ ദേശീയ പ്രസിഡന്റായി ബി. സി. ഭാർട്ടിയെയും (നാഗ്പൂർ), ദേശീയ സെക്രട്ടറി ജനറലായി ലോക്സഭാംഗം ഈ പ്രവീൺ ഖണ്ടേൽവാളിനേയും ( ഡെൽഹി), ദേശീയ ചെയർമാനായി ശ്രീ ബ്രിജ്മോഹൻ അഗർവാളിനെയും (ഒഡീഷ്യാ) ന്യൂഡൽഹിയിൽ വച്ച് നടന്ന ദേശീയ […]
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :
തിരുവനന്തപുരം, 2026 ഏപ്രിൽ 16: ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് 2026-2027 അദ്ധ്യയന വർഷം 3 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ് ( BPA), ബാച്ച്ലർ ഓഫ് ഡിസൈൻ( B Des), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. അനുബന്ധ വിവരങ്ങൾക്ക് – 9847563334, 9961439966, 9363747099Email – admission.asb@gmail.com, admissions@asbindia.org.in,Website – www.asb.ac.in BPA (ബാച്ച്ലർ ഓഫ് […]
പാകിസ്താനിൽ – സിറിഞ്ച് ആവർത്തിച്ച് ഉപയോഗിച്ച് 331 കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചു.
പാകിസ്താനിൽ സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു, 331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിൾ സിറിഞ്ചുകൾ പണം ലാഭിക്കാനായി വീണ്ടും വീണ്ടും ഉപയോഗിച്ചതാണ് മാരകമായ അവസ്ഥയ്ക്ക് കാരണമായത്. ബിബിസി രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടാതെ […]
പാകിസ്താനിൽ – സിറിഞ്ചുകൾ ആവർത്തിച്ചുപയോഗിച്ച് 331 കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചു.
പാകിസ്താനിൽ സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു, 331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിൾ സിറിഞ്ചുകൾ പണം ലാഭിക്കാനായി വീണ്ടും വീണ്ടും ഉപയോഗിച്ചതാണ് മാരകമായ അവസ്ഥയ്ക്ക് കാരണമായത്. ബിബിസി രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടാതെ […]
