Flash Story
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി

CBSE പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു.

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ […]

അമേരിക്ക ഇറാൻ സംഘർഷം : വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം – പി അബ്ദുൽ ഹമീദ്

പശ്ചിമേഷ്യൻസംഘർഷത്തിന്റെ അവസരം മുതലെടുത്ത് യാത്ര ചാർജ് വർധിപ്പിച്ചുകൊണ്ട് പ്രവാസികളെ കൊള്ളയടിക്കുന്ന നിലപാടാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്.യുദ്ധം കാരണമായി ഗൾഫ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് നിരാശരായി നാട്ടിലേക്ക് മടങ്ങുന്ന ഹതഭാഗ്യരെയാണ് വിമാന കമ്പനികൾ ഇത്തരത്തിൽ കൊള്ളയടിക്കുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക ചെലവ് വഹിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നേരിട്ട് കേരളത്തിലേക്ക് എത്താൻ കഴിയാത്തതു മൂലം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും ട്രെയിനിൽ ദിവസങ്ങളോളം യാത്ര […]

കണ്ണമ്മൂല വാർഡ് കൗൺസിലാറുടെ വിഷുക്കൈനീട്ടം :

തിരു: കണ്ണമ്മൂല വാർഡിലെ നഗരസഭാ ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകുന്നു.10 രൂപ നാണയവും 2500 രൂപയുടെ ഭക്ഷ്യ കിറ്റുമാണ് കൗൺസിലറുടെ വിഷുക്കൈനീട്ടം.ഇന്ന് (ബുധൻ) രാവിലെ 9 ന് മൂന്നുമുക്കിനു സമീപം നടക്കുന്ന ചടങ്ങിൽഎഴുത്തുകാരി ആശ പി.ആർ, സാമൂഹൃപ്രവർത്തക ഗ്ലാഡിസ് റോഡ്രിഗ്സ്എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

ആശ ഭോസ്ലെക്ക് വിട

.* മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലായി 12,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്‌ലെ. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പത്മവിഭൂഷൺ അവാർഡ് ജേതാവ് […]

നൂറിലധികം സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് വി ഡി സതീശൻ :

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിൽ. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പോസ്റ്റൽ വോട്ട് പലർക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ച്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.

ഹൈസ്‌കൂള്‍ പ്രവേശനം എട്ടാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നല്‍കുന്നു

ഹൈസ്‌കൂള്‍ പ്രവേശനം എട്ടാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നല്‍കുന്ന നെടുമങ്ങാട് ​ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, ഇമെയിൽ: www.polyadmission.org/ths

അമേരിക്കയുടെ എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ.

അമേരിക്കയുടെ എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ. അമേരിക്കയുടെ എഫ്-35 വിമാനം മധ്യ ഇറാനിൽ വെടിവച്ചിട്ടതായി ഐ ആർ ജി സി അറിയിച്ചു. വിമാനം പൂർണമായി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. പൈലറ്റ് രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നും ഐ ആർ ജി സി അറിയിച്ചു മധ്യ ഇറാനു മുകളിലൂടെ പറന്ന യുഎസിന്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നത്. പഴയ അവകാശവാദം അമേരിക്കൻ […]

500 മില്യൺ ടൺ ചരക്ക്: ചരിത്ര നേട്ടവുമായി അദാണി പോർട്സ്

അഹമ്മദാബാദ്, 1 ഏപ്രിൽ 2026: രാജ്യത്തെ പ്രമുഖ തുറമുഖ വികസന-ഓപ്പറേറ്റിംഗ് സ്ഥാപനമായ അദാണി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ500 മില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്ത് ചരിത്ര നേട്ടം സ്വന്തമാക്കി. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1998-ൽ ഒരു തുറമുഖത്തിൽ നിന്ന് ആരംഭിച്ച്, ഇന്ത്യയിലുടനീളവും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളും ടെർമിനലുകളും ഉൾപ്പെടുന്ന നെറ്റ്‌വർക്കായി അപ്സെസ് വളർന്നു. ഇന്ന് ഇന്ത്യയുടെ വ്യാപാരം, വ്യവസായ വളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് നിർണായക പിന്തുണ […]

കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ചുമതലയേറ്റു

കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ഇന്ന് (01 ഏപ്രിൽ 2026) ചുമതലയേറ്റു. കരസേന ഉപമേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിൻ്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം സ്ഥാനമേറ്റത്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പൂർവ്വ വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ 1988 ജൂണിൽ കരസേനയിലെ മഹർ റെജിമെന്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന വിശിഷ്ടമായ ഔദ്യോഗിക ജീവിതത്തിൽ വൈവിധ്യമാർന്ന പ്രവർത്തന മേഖലകളിലായി വിപുലമായ കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ […]

യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക.

Back To Top
onwin