Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല. തിരുവനന്തപുരം നഗരസഭയിൽ […]

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

കൂടലില്‍ 18കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരില്‍ ഉള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു അഭില്‍. മരിക്കുന്ന വിവരം സുഹൃത്തുകള്‍ക്ക് ഉള്‍പ്പെടെ മെസ്സേജ് അയച്ചിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ ആണ് വീട്ടില്‍ എത്തിയത്. മൃതദേഹംപത്തനാപുരം സ്വകാര്യ ആശുപത്രിയിലാണ്. കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൂടല്‍ പോലീസ് സ്ഥലത്ത് എത്തി.

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ തകർത്തു. 2004ൽ ഒളിംപിക്സിൽ അഞ്ജുവിന്റെ ദൂരം 6.83 മീറ്റർ ആയിരുന്നു. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി.ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം. തന്‍റെ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.അഞ്ചാം ശ്രമത്തിലാണ് 6.88 […]

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്. തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കന്‍ ലെബനോണിലെ നബാത്തിയ മേഖലയിലാണ് സുരക്ഷ കരാറിലൊപ്പ് വെച്ച് ഒരു ദിവസം തികയും മുന്‍പെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. നബാച്ചി അല്‍-ഫൗഖ പ്രദേശത്തെ ഫറാ അമ്യൂസ്‌മെന്റ് […]

കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍

കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു.കുട്ടികളുടെ സ്ക്രീന്‍ ടൈം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അവരെ അതില്‍ നിന്നും മുക്തരാക്കി കലാകായിക പ്രകടനങ്ങളിലേയ്ക്ക് ആകര്‍ഷിച്ച് മാനസികവും ശാരീരികവുമായ ഉണര്‍വും വളര്‍ച്ചയും നേടാന്‍ കലാകായിക വിനോദങ്ങള്‍ക്ക് കഴിയും.കാര്യവട്ടം ഗ്രീൻ ഫ്രീൽഡ് സ്റ്റേഡിയത്തിൽ നടന്ന കിഡ്സ് ഗ്ലോവ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ […]

കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കോൺഗ്രസിൽ അടിമുടി അഴിച്ചുപണി അനിവാര്യമെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവും എം പി യുമായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു ജാതിസമവാക്യങ്ങൾ മാറണമെന്നും, അത് കാരണം യോഗ്യത ഉള്ളവർ തഴയപെടുന്നുന്നു എന്നും രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.1978 മുതലുള്ള തന്‍റെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് പറഞ്ഞു.KPCC അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് AICC നേതൃത്വത്തിന് കത്തയച്ചു. KPCC പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് പേര് വന്നവർ […]

ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാറിയർ’ ബാഡ്ജ് സമ്മാനിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ […]

ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാറിയർ’ ബാഡ്ജ് സമ്മാനിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ […]

ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത

പത്തനംതിട്ട ഗവി മീനാറിര്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ അതിഗുരുതരമായ 16ഓളം മുറിവുകള്‍ കണ്ടെത്തി. യുവതിയെ പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ട്വന്റിഫോറിനോട് പറഞ്ഞു. യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 11 ലക്ഷം രൂപ നല്‍കും. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപയും പെരിയാര്‍ ടൈഗര്‍ റിസര്‍വ് 5 […]

Back To Top
onwin