Flash Story
പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേത മേനോനെതിരെ പൊലീസ് കേസ്
ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു; ഇത് വരെ രണ്ട് ഇടങ്ങളിൽ നിന്നായി നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടി
ദേശീയപാതയിലെ ഗതാഗത കുരുക്ക്: പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്ന് ദുഃഖവെള്ളി, യേശുക്രിസ്തുവിന്റെ സ്മരണയിൽ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപിക്കുന്നു,’ യേശു അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു. […]

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം

 സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ ,രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എം എൽ […]

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടി.

കൊച്ചി: ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. […]


പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം

ഇൻസ്റ്റിട്ടൂട്ട് ഓഫ് മാനേജ്മെൻ്റ് ഡവലപ്പ്മെൻറ്റ് റിസർച്ച് (ഐ.എം.ഡി.അർ) ൻ്റെ ആഭിമുഖ്യത്തിൽ പ്രസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ കേരള സർവ്വകലാശാല സ്റ്റുഡൻസ് സെൻറ്ററിലാണ് പരിപാടി. മുൻ സംസ്ഥാന ഡി.ജിപി റിഷി രാജ് സിങ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളെ കുറിച്ച് ക്ലാസ്സെടുക്കും. വഴ്തയ്ക്കാട് സർക്കാർ വനിത കോളേജിലെ പ്രൊഫ് (ഡോ) ബിജു. എസ്.കെ നാലു വർഷ ബിരുദ    പംനത്തെക്കുറിച്ച് ക്ലാസ്സ് നയിക്കും. രജിസ്ട്രഷൻ ഫീസ്: 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് : […]

അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ഷാജി എൻ കരുൺ : മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തുദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചലച്ചിത്രകലയെ ചിത്ര കലയുമായി സന്നിവേശിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ ഷാജി എൻ കരുണിന്റെ പ്രത്യേകതയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേദകമായ കഥ അദ്ദേഹം പിറവിയിലൂടെ ആവിഷ്കരിച്ചു. […]

ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി,സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ്, ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങള്‍ ഒരുമിച്ച്

തിരുവനന്തപുരം: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാന്‍ എന്നീ അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ മൂന്ന് ദേശീയ അംഗീകാരങ്ങള്‍ ഒരു ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കി വരുന്നത്. മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു. […]

സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എന്നും സ്വീകരിച്ചിട്ടുള്ളത് : മന്ത്രി ജി ആർ അനിൽ

സാധാരണക്കാരെ പരമാവധി *സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ നടത്തുംസാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി  ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  വിഷു, ഈസ്റ്റർ ഫെയറുകളുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ […]

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി […]

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കുട്ടികളുടെ തമിഴ് റാപ്

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച റാപ് ഗാനത്തിന്റെ വരികളാണ് ശ്രദ്ധ നേടുന്നത്. ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളുംമങ്ങൽ ഏൽക്കാതെ വാഴ്ത്തിക്കൊണ്ട് റാപ് രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനം സിപിഎമ്മിന്റെ സമൂഹമാധ്യമ സംഘത്തിലെ പാട്ടു ഗ്രൂപ്പായ ‘കോമ്രേഡ് ഗാങ്സ്റ്റ’ ആണ് അവതരിപ്പിച്ചത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ വേദിയിലായിരുന്നു ‘കോമ്രേഡ് ഗാങ്സ്റ്റ’ ഗാനം ആലപിച്ചത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. അതേസമയം, പാട്ടു കേള്‍ക്കുമ്പോഴും ഗൗരവം വിടാതെയുള്ള […]

സാറ തെൻഡുൽക്കർ ക്രിക്കറ്റിലേക്ക്; താരമായിട്ടല്ല, മുംബൈ ടീമി ന്റെ ഉടമയായി

സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും ക്രിക്കറ്റിലേക്ക്.ടീം ഉടമയായിട്ടാണ് സാറ തെൻഡുൽക്കർ ക്രിക്കറ്റ് കളത്തിലേക്ക് ചുവടുവയ്ക്കുന്നത്.ഇ –സ്പോർട്സ് രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രിമിയർ ലീഗിൽ (ജിഇപിഎൽ) മുംബൈ ടീമിനെയാണ് സാറ തെൻഡുൽക്കർ സ്വന്തമാക്കിയത്. ആദ്യ സീസൺ വൻ വിജയമായതിനെ തുടർന്ന് രണ്ടാം സീസണിന് തയാറെടുക്കകയാണ് ജി ഇ പി ൽ

Back To Top