ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ദൗത്യത്തെ ജോസഫ് വിജയ് അഭിനന്ദിച്ചതായി അഭ്യന്തരമന്ത്രി അറിയിച്ചു. അതേസമയം, തമിഴ്നാട്ടിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ പിന്തുണയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ലഹരിക്കെതിരായ ഈ സംയുക്ത പോരാട്ടത്തിൽ പങ്കാളിയാകാൻ ജോസഫ് വിജയ് ഉടൻ കേരളം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണം ലഹരിവിരുദ്ധ […]
വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു
വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു മുന്‍ നിയമസഭാ സ്പീക്കര്‍വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഖലീല്‍ (Mohammed Khaleel) എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്)2023-ലെ 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്- 2000 ലെ 66(c), 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം […]
മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേവലം സ്വകാര്യ സംരംഭമല്ല. അത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹകരണത്തോടുകൂടിയുള്ള ഒരു സംരംഭമാണ്. 5000 കോടിയിലേറെ രൂപ സംസ്ഥാന സർക്കാരിന്റെതായും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വഴി 800 കോടിയോളം രൂപ കേന്ദ്ര സർക്കാരും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വിദേശ പങ്കാളിത്തം ഉൾപ്പെടെയുള്ളത് കേരളത്തിന് പ്രയോജനപ്പെടുന്ന […]
നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ; വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം
വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയത്. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു.ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകൾക്കൊടുവിൽ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി. സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സംസ്ഥാനത്ത് എവിടെയും കെഎസ്ആർടിസി […]
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി തിരുവനന്തപുരം: മതേതരത്വ മേലങ്കിയണിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാരത്തിന് ഒത്താശ ചെയ്തുകൊണ്ട് കേരള ജനതയെ അപമാനിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎംശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ […]
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്. 2017 മുതല്‍ ബിജെപി അംഗമായിരുന്ന ഗൗതമി 2024 ലാണ് എഡിഎംകെയില്‍ ചേര്‍ന്നത്. തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗൗതമി ആ പാര്‍ട്ടി വിട്ടത്. ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു അന്നും താരം കുറിച്ചത്. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് ബിജെപി വിടുന്നതിലേക്ക് വരെ നയിച്ചത്. തന്റെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി […]
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ […]
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും ആളുകള്‍ തടിച്ചുകൂടുന്നത് കണ്ട് പൊലീസ് ക്രമസമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്വമേധയ എത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സ്ഥലത്തും ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇഡി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചുപോവുകയാണ് ഉണ്ടായത്. എന്നാല്‍ തിരുവനന്തപുരത്തുണ്ടായത് ആസൂത്രിതമായ ആക്രമണമാണുണ്ടായത്. പിണറായിയിലും കോഴിക്കോടുമുണ്ടാകാത്ത സംഭവം എങ്ങനെയാണ് തിരുവനന്തപുരത്തുണ്ടായത്. ഇവിടെ ബോധപൂര്‍വമായി അക്രമം […]
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.മുഖ്യമന്ത്രി വി. ഡി. സതീശനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, […]
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്:
യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. ഘടകകക്ഷി നേതാക്കളുമായി നാളെ നിയുക്ത മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ 11 മുതലാകും ചർച്ചകൾ. തിങ്കളാഴ്ച സത്യപ്രതിനിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
