Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഹിസോര്‍: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേഷൻസ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്താണ് ഒമാന്‍. ഇന്ത്യ 133-ാം സ്ഥാനത്തുമാണ്. ഈ വിജയം റാങ്കിംഗില്‍ നേട്ടങ്ങളുണ്ടാക്കി തരുമെന്ന് മാത്രമല്ല, ഭാവിയില്‍ ടീമിന് ധൈര്യം പകരുമെന്നും ഉറപ്പാണ്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തി. പിന്നീട് ഇന്ത്യ നടത്തിയത് തിരിച്ചടിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇതിനിടെ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് 80-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനിലയിലേക്ക് എത്തുന്നത്. പിന്നീട് അധിക സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

Back To Top