Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

അവർ കൂട്ടത്തോടെ ആരവം മുഴക്കി കൈ പിടിച്ച് ഒരേ മനസ്സോടെ ചിരിച്ച് ഉല്ലസിച്ച് വേദികളിൽ നിന്നും വേദികളിലേക്ക്
പ്രയാണമായിരിന്നു.
സമ്മാനം കിട്ടിയവരും ഇല്ലാത്തവരുമെന്ന്
പക്ഷമില്ലാതെ അവർ ഒരോ വേദിയിലും ആടിയും പാടിയും
തിമിർത്തു.
കലോത്സവങ്ങളിലെ
സ്ഥിരം പരിഭവങ്ങളും അവകാശവാദങ്ങളുമില്ലാത്ത മാത്സര്യം
വെടിഞ്ഞ് സർഗ്ഗാത്മകത മാറ്റു രുയ്ക്കാൻ വീണുകിട്ടിയ അവസരം അവർ രണ്ട് ദിവസമായി വർണ്ണോത്സവമാക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടന്ന് വരുന്ന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ശനിയും ഞായറുമായി തിരുവനന്തപുരം ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികളായ
എൽപി മുതൽ ഹയർ സെക്കൻ്ററി സ്ക്കൂൾ തലം വരേയുള്ള കുട്ടികൾക്കായി തൈക്കാട് ശിശുക്ഷേമ സമിതി
ഹാളിലും ഗവ സംഗീത കോളേജിലുമായി
നടക്കുന്ന “തളിർ – വർണ്ണോത്സവ “
സ്പെഷ്യൽ കലോത്സവമാണ്
വേറിട്ട മാത്സര്യ വേദികളായത്.
തങ്ങൾ പഠിക്കുന്ന സ്ക്കൂളുകളിൽ നിന്ന് ഒരു ജില്ലാ കലോത്സവത്തിലേക്ക് എത്തിച്ചേരൽ
ഒരിക്കലും പ്രാപ്യമല്ലാത്ത കൗമാരക്കാർക്കും
കുരുന്നുകൾക്കും ഇവിടത്തെ മത്സരങ്ങൾ പ്രതീക്ഷയും പിന്തുണയുമായി.
അവസരങ്ങൾ പലപ്പോഴും
വൈകാരികമാക്കുകയായിരുന്നു മത്സരാർത്ഥികൾ.
തിരുവനന്തപുരം ജില്ലയിലെ വിവിധ ചിൽഡ്രൻസ് ഹോമുകളിൽ നിന്നും എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 400-ൽ പരം കുട്ടികളാണ് ആദ്യ ദിനം മത്സരങ്ങളിൽ പങ്കെടുത്തത്.
ശ്രീചിത്ര ഹോം, മഹിളാ മന്ദിരം, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട് ബാലീകാമന്ദിരം,ഗവ ചിൽഡ്രൻസ് ഹോം പൂജപ്പുര, സി.എം.എസ് കണ്ണമ്മൂല , കാരുണ്യതീരം, സി.എസ്. ഐ ബാലീകമന്ദിരം പാറശ്ശാല തുടങ്ങി 20 ഹോമുകളിലെ
കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
നാളെ ഞായറാഴ്ചയാണ് പ്രധാന മത്സര ഇനങ്ങൾ. നാടൻപ്പാട്ട്, ചലചിത്ര ഗാനം, മോണോ ആക്ട്, മിമിക്രി, നാടോടിനൃത്തം, സംഘനൃത്തം, സിനിമാറ്റിക്ക്
ഡാൻസ് എന്നിവയായിരിക്കും പ്രത്യേക ആകർഷണങ്ങൾ.
മത്സരത്തിൽ പങ്കെടുത്തവർക്കും
ഹോമുകളിൽ നിന്നും മത്സരം കാണാൻ എത്തിയവർക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളെക്കെ ശിശുക്ഷേമ സമിതി
ഒരുക്കിയിട്ടുണ്ട്.
കലോത്സവം രാവിലെ 10 മണിക്ക്
ഗവ. സംഗീത കോളേജ് ഹാളിൽ സംസ്ഥാന ശിശുക്ഷേമസമിതി
ജനറൽ സെക്രട്ടറി
ജി.എൽ. അരുൺ ഗോപി ഉദ്ഘാടനം ചെയ്യ്തു. കവി വിനോദ് വൈശാഖി
മുഖ്യ പ്രഭാക്ഷണം നടത്തി. തിരുവനന്തപുരം ലൈബ്രററി കൗൺസിൽ സെക്രട്ടറി എൻ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി സൂപ്രണ്ട് എൽ.ഷീബ സ്വാഗതവും അഡോപ്ഷൻ മാനേജർ അഷിത നന്ദിയും പറഞ്ഞു.
ജില്ലാ ചൈൾഡ് പ്രോട്ടക്ഷൻ ഓഫീസർ സുജ എസ്.ജെ. സംസാരിച്ചു.

(ഒപ്പ്)
പി.ശശിധരൻ
പി.എടു
ജനറൽ സെക്രട്ടറി
സംസ്ഥാന ശിശുക്ഷേമ സമിതി

Back To Top