Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

നോര്‍ക്ക റൂട്ട്സ് : ഓപ്പറേഷൻ സിന്ധു : സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യ സംഘം കൈക്കൊണ്ടത്. കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ […]

ലഹരി മനുഷ്യവംശത്തിന്റെ ശത്രു: കെ. മുരളീധരൻ (മുൻ എം. പി)

തിരുവനന്തപുരം: ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ തിരുവനന്തപുരത്ത് പത്മ കഫേയിൽ മുൻ എം.പി. കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.ചെയർമാൻ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. “ലഹരി മനുഷ്യവംശത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശത്രുവാണ്. ലോകത്ത് നടക്കുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ മുഖ്യകാരണം ലഹരിയാണ്. അതിനാൽ, ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ ലഹരിയെ പൂർണ്ണമായി ഒഴിവാക്കണം. ലോകത്തിൽ ഉണ്ടാകുന്ന […]

മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ആഗസ്റ്റ് 19,20, 21 തീയതികളിലാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. തിരുവനന്തപുരത്ത് പ്രസ്സ് ക്ളബിന് സമീപം ഹിന്ദു മിഷൻ റോഡിൽമൈതാൻ വില്ലയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.ഉദ്ഘാടന ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോൺ മുണ്ടക്കയം അദ്ധ്യക്ഷനായിരുന്നു.എം പി അച്ചുതൻ എക്സ് എം […]

സൊലസ് ആസ്ഥാനമന്ദിരവും ഷോർട്ട് സ്റ്റേ ഹോമും ഉദ്ഘാടനം ചെയതു

തിരുവനന്തപുരം: 18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ – ഭക്ഷണ – താമസ സൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു.തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്തിര തിരുനാൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്രാ സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്ട് സ്റ്റേ ഹോം […]

ഡോ :ബോബൻ രമേശന്റെ ചിത്രപ്രദർശനം മോവ് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു

. തിരുവനന്തപുരം : ഡോ. ബോബൻ രമേശന്റെ ചിത്രപ്രദർശനം ശാസ്തമംഗലം മോവ് ആർട്ട് ഗ്യാലറിയിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഡോക്ടറുടെ ചിത്രങ്ങൾ ഘടനാപരമായും ആശയപരമായും ഔന്നത്യം പുലർത്തുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ട് ഗ്യാലറികളിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പറഞ്ഞു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂണിസ്റ്റ് സതീഷ് എന്നിവർ സംസാരിച്ചു. ഡോ.ബോബന്റെ പലവിധ മീഡിയകളിലുള്ള നൂറിൽപ്പരം ചിത്രങ്ങളുടെ പ്രദർശനം ജൂലൈ 6 വരെ ഉണ്ടാകും.ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട്ആറു മണി വരെയാണ്ഗ്യാലറിയുടെ പ്രവർത്തി […]

എൽ.ഡി.എഫിൽ തങ്ങൾ പൂർണ ഹാപ്പിയാണെന്ന് കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി

കോട്ടയം: യു.ഡി.എഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും എൽ.ഡി.എഫിൽ തങ്ങൾ പൂർണ ഹാപ്പിയാണെന്നും കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് താനൊരു ചർച്ചയും നടത്തിയിട്ടില്ല. എയറിൽ നടക്കുന്ന ചർച്ചയാണ്. കേരളകോൺഗ്രസിന് കൃത്യമായ നിലാപടുണ്ടെന്നും ജോസ്.കെ മാണി പറഞ്ഞു. നിലമ്പൂരിലെ യു.ഡി.എഫ് വിജയം ജനങ്ങളുടെ വിജയമല്ല എന്നതിന് തെളിവാണ് മറ്റു ഘടകക്ഷികളുടെ പിറകേ യു.ഡി.എഫ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടറിയേറ്റ് ചേരുന്നത്. പാർട്ടിക്ക് […]

ഇറാനുമായുള്ള 12 ദിന യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം 1.5 ലക്ഷം കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് ഇസ്രായേൽ

ടെൽ അവീവ്: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിൻ്റെ (1.05 ലക്ഷം കോടി രൂപ) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക ഹോട്ടൽ താമസസൗകര്യങ്ങൾ, കുടിയിറക്കപ്പെട്ട താമസക്കാർക്കുള്ള ബദൽ ഭവനങ്ങൾ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകൾ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. […]

സ്ഥിരം വി സിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി സിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വി സി മാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഹർജിയിലെ വിധിപ്പകർപ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ […]

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു.

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു.

എം എസ് എം ഇ ദിനാഘോഷം : ഉദ്ഘാടനം മന്ത്രി പി രാജീവ്‌.

അന്താരാഷ്ട്ര എം എസ് എം ഇ ദിനാഘോഷം റെസിഡൻസി ടവറിൽ മന്ത്രി പി രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ ആന്റണി രാജു എന്നിവർ പങ്കെടുത്തു.

Back To Top