ബക്രീദ് അവധി നാളെയല്ല മറ്റന്നാൾ, നാളെ പ്രവൃത്തിദിനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ബക്രീദ് അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ജൂൺ 7 ശനിയാഴ്ചയാണ്എന്ന് പണ്ഡിതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്താേടെ നീങ്ങിയത്.
അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരം […]
രാജ്ഭവൻ വേദിയിലെ ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം; കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചു
തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള […]
ഐ പി എൽ ചലഞ്ചേഴ്സ് ആഘോഷത്തിനിടെ 11 പേർ മരിച്ച സംഭവം : ഫ്രീ പാസ്സ് ഉണ്ടാകുമെന്ന് പ്രചരിച്ചതിനെ തുടർന്ന്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. സർക്കാരിന് എതിരെ ബിജെപി രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 […]
ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം
ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ലക്ഷദ്വീപ് നിവാസികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം: മന്ത്രി വി.ശിവൻകുട്ടി
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്, മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ […]
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 213.43 കോടി രൂപ കൂടി അനുവദിച്ചു:ധനമന്ത്രി കെ.ബാലഗോപാൽ
തിരുവനന്തപുരം:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ് ഗ്രാന്റിൻ്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തുകൾക്ക് 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായ ത്തുകൾക്ക് 7.89 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 25.83 കോടി രൂപയും, കോർപറേഷനുകൾക്ക് 18.25 കോടി രൂപയും ലഭിക്കും.ഈ സാമ്പത്തിക വർഷം രണ്ടു മാസത്തിൽ 4265 കോടി […]
പി വി അന്‍വറിന് ഹൈക്കോടതിയുടെ നോട്ടീസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയ കേസ്
. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത് .സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തലിലാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിന്‍റെ വെളുപ്പെടുത്തൽ […]
തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് മാറി നൽകിയെന്ന് രോഗി പരാതിപ്പെട്ടു. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പ് തെറ്റി വലത് കണ്ണിന് നൽകുകയായിരുന്നു. അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എസ് എസ് സുജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശിനി അസൂറ ബീവിയാണ് ഈ പരാതിയുമായി ആരോഗ്യ വകുപ്പിനെയും കന്റോൺമെൻ്റെ് പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എസ് എസ് […]
പരിസ്ഥിതി ബോധമുള്ള സമൂഹമായി നമ്മൾ മാറണം: മന്ത്രി പി.പ്രസാദ്
അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും. ഗവൺമെൻ്റിൻ്റെ തീരുമാനത്തിൽ ഒരു പുഴ സൃഷ്ടിക്കാൻ കഴിയില്ല എന്നതും ഒരു […]
