Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് മാറി നൽകിയെന്ന് രോഗി പരാതിപ്പെട്ടു. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പ് തെറ്റി വലത് കണ്ണിന് നൽകുകയായിരുന്നു.

അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എസ് എസ് സുജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശിനി അസൂറ ബീവിയാണ് ഈ പരാതിയുമായി ആരോഗ്യ വകുപ്പിനെയും കന്റോൺമെൻ്റെ് പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എസ് എസ് സുജീഷിനെ സസ്പെൻഡ് ചെയ്തു.

അസൂറ ബീവിക്ക് ഇടത് കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഒരു മാസക്കാലമായി അവർ ചികിത്സയിലായിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തുകയും, കണ്ണിൽ ഇഞ്ചക്ഷൻ ചെയ്യാനുള്ള മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങി നൽകുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പിന്നീട് ഇടത് കണ്ണിന് എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ അബദ്ധത്തിൽ വലത് കണ്ണിന് എടുക്കുകയായിരുന്നു. ചികിത്സാ പിഴവ് മനസ്സിലായതോടെ കുടുംബം ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ അത് നൽകാൻ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അസൂറ ബീവിയുടെ മകൻ മജിദ് പറഞ്ഞു.

Back To Top