Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍


തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം. (Indian cricket team visit Sree Padmanabha temple)

നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താരങ്ങള്‍ അടക്കമുള്ള 15 അംഗസംഘത്തെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് സംഘം ക്ഷേത്രദര്‍ശനം നടത്തിയത്. താരങ്ങള്‍ പ്രത്യേക വഴിപാടുകള്‍ നടത്തിയെന്നാണ് സൂചന.

Read Also: ‘കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും; കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ല’; ശശി തരൂര്‍

നാളെ നടക്കുന്ന ഇന്ത്യ 20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യന്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ തലസ്ഥാനത്തെത്തിയത്. മൂന്നു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. സഞ്ജു സാംസന്റെ ഹോം ഗ്രൗണ്ടിലെ മികച്ച പ്രകടനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ ഇരു ടീമുകളും അവസാനഘട്ട പരിശീലനത്തിനും ഇറങ്ങും

Back To Top