Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ഓണം വാരാഘോഷം സമാപന സമ്മേളന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിനാണ് ഒന്നാം സ്ഥാനം. എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഐ.എസ്.ആർ.ഒ. ഒന്നാം സ്ഥാനവും ദക്ഷിണ റയിൽവേ രണ്ടാം സ്ഥാനവും നേടി.

സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളിൽ ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെൻ്റ് ബോർഡ് ഒന്നാം സ്ഥാനവും നാഷണൽ ആയുഷ് മിഷനും കെ ടി ഡി സിയും രണ്ടാം സ്ഥാനവും സ്വന്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സരത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബാങ്കിംഗ് മേഖലയിൽ നബാർഡ് ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

ദൃശ്യ കലാരൂപങ്ങളിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന്റെ കളരി ഒന്നാം സ്ഥാനവും കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനവും നേടി. ശ്രവ്യ കലാരൂപങ്ങളിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരി മേളം ഒന്നാം സ്ഥാനവും കൗരവ കലാസമിതിയുടെ ശിങ്കാരിമേളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Back To Top
onwin