Flash Story
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും; യാത്രാരേഖകൾ ലഭിച്ചു; കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും

കേരളത്തിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് കാനറാ ബാങ്ക് ജനറൽ മാനേജറും, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറുമായ ശ്രീ. സന്തോഷ്‌ വി എസ്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കാനറ ബാങ്കിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണ ക്യാമ്പയ്ൻ എസ്എൽബിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വിവരങ്ങൾ, എ.ടി.എം പിൻ, ഒ.ടി.പി എന്നിവ ആരുമായും പങ്കുവെക്കരുതെന്നും വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. എസ്എൽബിസിയുടെ പ്രവർത്തനങ്ങളും ശ്രീ സന്തോഷ്‌ വി എസ് വിശദീകരിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS) 5.0 നെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളും എസ്എൽബിസിയുടെ ആഭിമുഖ്യത്തിൽ നടത്തി‌തായി ശ്രീ സന്തോഷ് പറഞ്ഞു. കേരളത്തിലെ എംഎസ്എംഇ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, കാനറ ബാങ്ക്, നബാർഡ്, സിഡ്ബി, അംഗ ബാങ്കുകൾ എന്നിവയുമായി ഏകോപിപ്പിച്ച് എസ്എൽബിസി കേരള, കണ്ണൂരിലും കാസർകോട്ടും നാഷണൽ മിഷൻ ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഓഫ് ബാങ്കേഴ്‌സ് യോ​ഗങ്ങളും സംഘടിപ്പിച്ചതാ‌യി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ സ്ഥാപന മേധാവികൾ യോ​ഗത്തിൽ സംബന്ധിച്ചു.

Back To Top
onwin