Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ഖത്തർ പ്രവാസി ശ്രീ. സന്തോഷ് നമ്പലാട്ട് നിർമ്മാണം നിർവ്വഹിക്കുന്ന ‘കറുത്ത മാനസം’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം അരുവിപ്പുറത്ത് പൂർത്തിയായി. ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവായ ശ്രീ. ശരവൺ മഹേശ്വർ തിരക്കഥയും സംവിധാനവും ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് 30 മിനിറ്റാണ് ദൈർഘ്യം.

എഡിറ്റിങ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ ചിത്രകാരനായ വിശ്വം വരന്തരപ്പിള്ളിയാണ്. സുമിത് രാഘവ്, അനന്ദു, വിഷ്ണു, ശിവനന്ദ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.

പ്രവീൺ ഏണിക്കര ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് പുറമെ, ഈ കൂട്ടുകെട്ടിൽ മറ്റ് മൂന്ന് ഹ്രസ്വചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സന്തോഷ് നമ്പലാട്ടിന്റെ നിർമ്മാണത്തിൽ ശരവൺ മഹേശ്വർ സംവിധാനം ചെയ്യുന്ന ‘ആ രാത്രിയിൽ നീലക്കുറുഞ്ഞി പൂത്തില്ല’, ‘ഡമരു’, ‘കലയുടെ കലാധരൻ’ എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. വേറിട്ട പ്രമേയങ്ങളുമായി എത്തുന്ന ഈ പ്രോജക്ടുകളെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകർ കാത്തിരിക്കുന്നത്.

Back To Top
onwin