Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി.
“സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ടാഗോറിൽ ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്.

പ്രശസ്ത സംവിധായകൻ സയിദ് മിർസ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി വി ചന്ദ്രൻ എന്നിവർ പങ്കെടുത്ത സെഷൻ
നിസാം അസഫ് മോഡറേറ്റ് ചെയ്തു.

സിനിമ സ്വയം ഒരു ജനാധിപത്യ മാധ്യമമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് ടി വി ചന്ദ്രൻ അഭിപ്രായപ്പെട്ടു.
ശരിയായ മണ്ണുണ്ടായാൽ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രാഥമിക വിദ്യാലയങ്ങളാണ് ആ ‘മണ്ണ്’ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സിനിമ നിർമ്മാണത്തെ പരിപോഷിപ്പിക്കുമോ അതോ തളർച്ചയ്ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ചും സെഷനിൽ വാദങ്ങൾ ഉയർന്നു. സിനിമയിൽ ശബ്ദം വന്നപ്പോഴും കളർ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും ഇതേ ആശങ്ക ഉണ്ടായിരുന്നെന്നും നിർമിതി ബുദ്ധി സിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും സയിദ് മിർസ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പങ്കെടുത്തു.

Back To Top