Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌


പാലാ: പാല നഗരസഭയുടെ ഭരണം ആർക്കെന്ന് ഇനി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ തീരുമാനിക്കും. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലായുടെ ഭരണം തീരുമാനിക്കുന്ന മൂന്ന് കൗൺസിലർമാർ. പാലാ നഗരസഭയിലെ വോട്ട് എണ്ണിതീരുമ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. ബിനുവിന്റെ മകളാണ് ദിയ. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു.
ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ. എൽഡിഎഫിന് കനത്ത തിരിച്ചടിയായാണ് പുളിക്കക്കണ്ടം കുടുംബാംഗങ്ങളുടെ വിജയം.

Back To Top
onwin