
നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിക്കുകയാണ് മുൻ മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി . ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന ജനപ്രിയ പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ യുടെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി ഇറാനിയുടെ മടങ്ങിവരവ്. പരമ്പരയിലെ താരത്തിൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
തുളസി വിരാനി എന്ന കഥാപാത്രത്തേയാണ് സീരിയലിൽ സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. മെറൂണ്‍ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയെ ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കും. 2000 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലെ ഹിറ്റ് സീരിയൽ ആയിരുന്നു ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’.
ക്യുങ്കി സാസ് ഭി കഭി ബഹു ഥി മിനിസ്‌ക്രീനിൽ തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയും സ്മൃതി ഇറാനി പങ്കുവെച്ചു. ” ചില യാത്രകൾ പൂർണതയിലേക്ക് തിരിച്ചുവരുന്നു. നൊസ്റ്റാൾജിയ മാത്രമല്ല മറിച്ച് ഒരു ലക്ഷ്യത്തോടെയാണ് ക്യുങ്കി സാസ് ഭി കഭി ബഹു ഥിയുടെ തിരിച്ചുവരവ്. ഇത് ഒരു റോളിലേക്കുള്ള ചുവടുവെപ്പ് മാത്രമല്ല, മറിച്ച് ഇന്ത്യൻ ടെലിവിഷനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയൂം എൻ്റെ സ്വന്തം ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്ത കഥയിലേക്കുള്ള തിരിച്ചുവരവാണ്.’ സ്‌മൃതി ഇറാനി പറഞ്ഞു.
“കഴിഞ്ഞ 25 വർഷത്തിനിടയിൽ, രണ്ട് ശക്തമായ പ്ലാറ്റ്‌ഫോമുകളിലൂടെ ഞാൻ കടന്നുപോയി – മാധ്യമങ്ങളും പൊതുനയവും – ഓരോന്നിനും അതിന്റേതായ സ്വാധീനമുണ്ട്, ഓരോന്നിനും വ്യത്യസ്തമായ പ്രതിബദ്ധത ആവശ്യമാണ്. ഇന്ന്, അനുഭവം വികാരങ്ങളെ കണ്ടുമുട്ടുകയും സർഗ്ഗാത്മകത ബോധ്യങ്ങളെ കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വഴിത്തിരിവിലാണ് ഞാൻ നിൽക്കുന്നത്. ഒരു നടിയായി മാത്രമല്ല, മാറ്റത്തിന് തിരികൊളുത്താനും, സംസ്കാരം സംരക്ഷിക്കാനും, സഹാനുഭൂതി വളർത്താനുമുള്ള കഥപറച്ചിലിൻ്റെ ശക്തിയിൽ വിശ്വസിക്കുന്ന ഒരാളായാണ് ഞാൻ തിരിച്ചുവരുന്നത്.” സ്‌മൃതി ഇറാനി വ്യക്തമാക്കി.